»   » സീതാരാമ കല്യാണ, റോജാ ഗേള്‍ മധുബാല അമ്മ വേഷത്തില്‍!!

സീതാരാമ കല്യാണ, റോജാ ഗേള്‍ മധുബാല അമ്മ വേഷത്തില്‍!!

Posted By: Akhila KS
Subscribe to Filmibeat Malayalam

റോജ എന്ന ചിത്രത്തിലൂടെ ആരാധക മനസുകള്‍ കീഴടക്കിയ നടി മധുബാല അമ്മ വേഷത്തില്‍ വീണ്ടും. സീതാരാമ കല്യാണ എന്ന കല്യാണമാണ് ചിത്രം. നായികയായ രജിത റാമിന്റെ അമ്മ വേഷത്തിലാണ് മധുബാല അഭിനയിക്കുന്നത്. നിഖില്‍ ഗൗഡയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

സംവിധാന സഹായിയാവാന്‍ സിനിമയിലേക്കെത്തിയ കൊല്ലം അജിത്തിനെ നായകനാക്കിയത് പത്മരാജന്‍!

കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമിയുടെ മകനും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ കൊ ച്ചുമകനുമാണ് നിഖില്‍ ഗൗഡ. കുറഞ്ഞകാലംകൊണ്ട് കന്നട ഇന്‍ഡസ്ട്രിയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്ത നടനാണ് നിഖില്‍ ഗൗഡ. താരം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സീതരാമ കല്യാണ.

madhubala

ചിത്രത്തിലെ പ്രധാന റോളാണ് മധുബാല കൈകാര്യം ചെയ്യുന്നത്. ഗിരിജ ലോകേഷാണ് ചിത്രത്തില്‍ രജിതാ റാമിന്റെ മുത്തശിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. തമിഴ് നടന്‍ ശരത് കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രവി ബസ്രൂര്‍, സധു കോഖില, കുരി പ്രതാപ് എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മമ്മൂട്ടി നായകനായി എത്തിയ തമിഴ് ചിത്രത്തിലൂടെയാണ് മധുബാല അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. അഴകാന്‍ എന്ന ചിത്രം. കെ ബാലചന്ദ്രന്റെ വാനമേ ഇല്ലൈ, മണിരത്‌നത്തിന്റെ റോജ തുടങ്ങിയവ മധുബാലയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്ത ചിത്രങ്ങളാണ്. തമിഴിന് പുറമെ മലയാളം ചിത്രത്തിലും അഭിനയിച്ചു. തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

2001ലാണ് നടി സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. ഏഴു വര്‍ഷത്തോളം താരം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നു. പിന്നീട് 2008ല്‍ പുറത്തിറങ്ങിയ കബി സോചാ ബി നാ താ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി. പിന്നീട് ഒരു കന്നട ചിത്രത്തിലും അഭിനയിച്ചിരുന്നു.

English summary
roja girl madhubala back seetharamakalyana

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X