»   » തിരിച്ചു വരവിന് ശേഷമുണ്ടായ പേര് ദോഷം മാറ്റാനാണോ മഞ്ജുവിന്റെ ജോ ആന്റ് ദി ബോയ്, സംവിധായകന്‍ പറയുന്നു

തിരിച്ചു വരവിന് ശേഷമുണ്ടായ പേര് ദോഷം മാറ്റാനാണോ മഞ്ജുവിന്റെ ജോ ആന്റ് ദി ബോയ്, സംവിധായകന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ സ്‌ക്രീനില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ. ചിത്രം മികച്ചതായിരുന്നു. എന്നാല്‍ അതിന് ശേഷം വന്ന എന്നും എപ്പോഴും അടുത്തിടെ ഇറങ്ങിയ റാണി പത്മിനിയ്ക്കും ഉദ്ദേശിച്ച വിജയം ഉണ്ടായില്ല.

തിരിച്ച് വരവിന് ശേഷം മഞ്ജു വാര്യര്‍ തെരഞ്ഞെടുത്ത സിനിമകളിലെ ആവര്‍ത്തന വിരസത ശരിക്കും പ്രേക്ഷകരെ വെറുപ്പിച്ചു. മഞ്ജുവിന്റെ യഥാര്‍ത്ഥ ജീവിതം സിനിമയിലേക്കും കൊണ്ടു വരുന്നുവെന്നൊരു സംസാരവുമുണ്ടായിരുന്നു. എന്നാല്‍ അത് മഞ്ജു നേരത്തെ നിഷേധിച്ചിരുന്നു.

ഇപ്പോഴിതാ റാണി പത്മിനിയ്ക്ക് ശേഷം ആരാധകരുടെ പഴയ മഞ്ജു വാര്യരായി എത്താനുള്ള തയ്യാറെടുപ്പിലാണ് താരം. മങ്കി പെന്‍ എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജോയ് ആന്റ് ദ് ബോയ് യിലൂടെ എത്തുന്ന വാര്‍ത്ത ഫിലിമിബീറ്റ് നേരത്തെ പുറത്ത് വിട്ടിരുന്നു. തിരിച്ച് വരവില്‍ ഭര്‍ത്താവിന് വേണ്ടാത്താവള്‍ എന്ന പ്രതീതി ജനിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് വിരാമം ഇടാനും കൂടിയാണ് ജോയ് ആന്റ് ദ് ബോയ്. തുടര്‍ന്ന് വായിക്കൂ...

തിരിച്ചു വരവിന് ശേഷമുണ്ടായ പേര് ദോഷം മാറ്റാനാണോ മഞ്ജുവിന്റെ ജോ ആന്റ് ദി ബോയ്

ഭര്‍ത്താവിന് വേണ്ടാത്തവള്‍ എന്ന പ്രതീതി ജനിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഇതുവരെ മഞ്ജു ചെയ്തത്. എന്നാല്‍ അതില്‍ നിന്നും ഒരു വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ജോയ് ആന്റ് ദ് ബോയ് യില്‍ മഞ്ജു അവതരിപ്പിക്കുന്നത്. സംവിധായകന്‍ റോജിന്‍ തോമസ് പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് റോജിന്‍ ഇക്കാര്യം പറയുന്നത്.

തിരിച്ചു വരവിന് ശേഷമുണ്ടായ പേര് ദോഷം മാറ്റാനാണോ മഞ്ജുവിന്റെ ജോ ആന്റ് ദി ബോയ്

കഥാപാത്രത്തില്‍ മാത്രമല്ല മാറ്റം വന്നിരിക്കുന്നത്, ലുക്കിലും സ്റ്റൈലിലുമെല്ലാം ഒരു പോലെ മാറ്റം വന്നിട്ടുണ്ട്- റോജിന്‍ തോമസ്.

തിരിച്ചു വരവിന് ശേഷമുണ്ടായ പേര് ദോഷം മാറ്റാനാണോ മഞ്ജുവിന്റെ ജോ ആന്റ് ദി ബോയ്

മഞ്ജുവിന്റെ സിനിമാ കരീയറില്‍ ആദ്യമായി ചിത്രത്തിന് വേണ്ടി താരം സ്റ്റണ്ട് ചെയ്യുന്നുണ്ട്.

തിരിച്ചു വരവിന് ശേഷമുണ്ടായ പേര് ദോഷം മാറ്റാനാണോ മഞ്ജുവിന്റെ ജോ ആന്റ് ദി ബോയ്

സമ്മര്‍ ഇന്‍ ബത്തലഹേം, ദയ എന്നീ ചിത്രങ്ങളിലെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന മഞ്ജുവിനെ തിരിച്ച് കൊണ്ടു വരാന്‍ കൂടിയാണിത്.

തിരിച്ചു വരവിന് ശേഷമുണ്ടായ പേര് ദോഷം മാറ്റാനാണോ മഞ്ജുവിന്റെ ജോ ആന്റ് ദി ബോയ്

മഞ്ജുവിന്റെ കഥാപാത്രത്തിലെ വ്യത്യസ്തതയ്ക്ക് പുറമേ ലൊക്കേഷനിലും സബ്ജക്ടലുമെല്ലാം പ്രേക്ഷകര്‍ പുതുമ നല്‍കുന്നതായിരിക്കും പുതിയ ചിത്രമെന്നും സംവിധായകന്‍ പറയുന്നു.

English summary
Rojin Thomas about manju warrier.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam