»   » മൾട്ടിപ്ലെക്സ് തിയറ്ററുകളിൽ വിജയമായി ഫഹദ് ഫാസിലിന്റെ റോൾ മോഡൽസ്! കളക്ഷൻ എത്രയാണെന്നറിയാമോ?

മൾട്ടിപ്ലെക്സ് തിയറ്ററുകളിൽ വിജയമായി ഫഹദ് ഫാസിലിന്റെ റോൾ മോഡൽസ്! കളക്ഷൻ എത്രയാണെന്നറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലും നമിത പ്രമോദും നായകി നായകന്മാരായി അഭിനയിച്ച സിനിമയാണ് റോള്‍ മോഡൽസ്. റാഫി സംവിധാനം ചെയ്ത ചിത്രം ജൂൺ 25 നായിരുന്നു തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിയിലാഴ്ത്തുന്ന സംഭാഷണങ്ങളായിരുന്നു സിനിമയുടെ പ്രത്യേകത.

വൃക്കകൾ തകരാറിലായ വിനീതിന് സഹായം തേടി നടി ഹണി റോസിന്റെ കാരുണ്യയാത്രയെ ഇങ്ങനെ!!!

താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം പ്രമുഖ നടനാണെന്ന് വെളിപ്പെടുത്തി തബു! കാരണം ഇതായിരുന്നു!!!

മലയാളത്തിൽ നിന്നും അന്യഭാഷ ചിത്രങ്ങളില്‍ തിരക്കുള്ള നടിയായി മാറിയ നമിത റോൾ മോഡൽസിൽ അഭിനയിക്കുന്നതിന് വേണ്ടി കിടിലൻ മേക്ക് ഓവറായിരുന്നു നടത്തിയിരുന്നത്. മേക്ക് ഓവർ എന്ന് കേട്ടപ്പോൾ തന്നെ തന്റെ എക്കാലത്തെയും ചില ആഗ്രഹങ്ങള്‍ തന്നെ നടത്തിയായിരുന്നു നമിത സിനിമയിലഭിനയിച്ചിരുന്നത്. റോൾ മോഡൽഡസിനെക്കുറിച്ച് ചില കാര്യങ്ങൾ വായിക്കാം...

റോൾ മോഡൽസ്

റാഫി സംവിധാനം ചെയ്ത പുതിയ സിനിമയാണ് റോൾ മോഡൽസ്. ചിത്രം ജൂൺ 25 നായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. ഫഹദ് ഫാസിലും നമിത പ്രമോദുമായിരുന്നു സിനിമയിലെ പ്രധാന കഥാപാതങ്ങളെ അവതരിപ്പിച്ചിരുന്നത്.

മികച്ച വിജയം

തിയറ്ററുകളിലെത്തിയ സിനിമ ഹിറ്റായി തന്നെയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. കോളേജ് അധ്യാപകരായ മാതാപിതാക്കളുടെ കീഴില്‍ പട്ടാള ചിട്ടയില്‍ വളർന്ന ഗൗതം എന്ന മകന്റെ വേഷത്തിലാണ് ഫഹദ് അഭിനയിച്ചിരുന്നത്.

നാല് ദിവസത്തെ കളക്ഷൻ

സിനിമ റിലീസ് ചെയ്ത ഉടനെ തന്നെ ഹിറ്റായി മാറുകയായിരുന്നു. നാലു ദിവസം കൊണ്ട് മൾട്ടിപ്ലെക്സ് തിയറ്ററുകളിൽ നിന്നുമാത്രമായി
സിനിമയക്ക് 21.87 ലക്ഷം രൂപയാണ് കളക്ഷനായി കിട്ടിയിരിക്കുന്നത്.

കൊച്ചിയിൽ നിന്നുമാത്രം

സിനിമ റിലീസായ ആദ്യദിനം തന്നെ കൊച്ചിയിലെ മൾട്ടിപ്ലെക്സ് തിയറ്ററുകളിൽ നിന്നുമാത്രം 5 ലക്ഷം രൂപയാണ് കളക്ഷനായി നേടിയിരുന്നത്.

കേരള ബോക്സ് ഓഫീസ് കളക്ഷന്‍

നിലവിൽ 1.29 കോടി രൂപയാണ് നാലു ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയിരിക്കുന്നത്. ഇനി വരും ദിനങ്ങളിൽ ചിത്രം വലിയ കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ.

ചിത്രീകരണം ഗോവയിൽ

സിനിമയുടെ ആദ്യ ചിത്രീകരണം ഗോവയിലായിരുന്നു. അവിടുത്തെ ഷൂട്ടിങ്ങിന് ശേഷം മൂവാറ്റുപുഴയിലേക്ക് മാറ്റുകയായിരുന്നു.

പ്രധാന കഥാപാത്രങ്ങൾ

രഞ്ജി പണിക്കർ, വിനയ് ഫോർട്ട്, വിനായകൻ, സൗബിൻ സാഹിർ, നന്ദു, സിൻഡ്ര, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.

സിനിമയ്ക്ക് വേണ്ടി മേക്ക് ഓവർ

സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി കിടിലൻ മേക്ക് ഓവറായിരുന്നു നടി നമിത പ്രമോദ് നടത്തിയിരുന്നത്. മേക്ക് ഓവർ എന്ന് കേട്ടപ്പോൾ തന്നെ തന്റെ എക്കാലത്തെയും ചില ആഗ്രഹങ്ങള്‍ തന്നെ നടത്തിയായിരുന്നു നമിത സിനിമയിലഭിനയിച്ചിരുന്നത്.

മേക്ക് ഓവർ

ചിത്രത്തിന് വേണ്ടി നമിത മുടി മുറിക്കുകയും ടാറ്റു പതിപ്പിക്കുകയും ചെയ്തിരുന്നു. ടാറ്റു പതിപ്പിക്കുന്നത് തന്റെ വലിയ ഒരു ആഗ്രഹമായിരുന്നെന്നും സിനിമയിലുടെ അത് സാധ്യമായെന്നുമാണ് നമിത പറയുന്നത്.

English summary
Role Models Box Office: 4 Days Collections At Kochi Multiplexes!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam