»   » ഒരാള്‍ ഒരു ദിവസം 8 ലിറ്റര്‍ വെള്ളം കുടിക്കണം, എന്നിട്ടത് മൂത്രമൊഴിച്ച് കളയണം എന്ന് ഫഹദ്

ഒരാള്‍ ഒരു ദിവസം 8 ലിറ്റര്‍ വെള്ളം കുടിക്കണം, എന്നിട്ടത് മൂത്രമൊഴിച്ച് കളയണം എന്ന് ഫഹദ്

By: Rohini
Subscribe to Filmibeat Malayalam

'ഒരാള്‍ ഒരു ദിവസം എട്ട് ലിറ്റര്‍ വെള്ളം കുടിക്കണം, എന്നിട്ടത് മൂത്രമൊഴിച്ച് കളയണം'- ഇത് ഫഹദ് ഫാസിലിന്റെ വാക്കുകളാണെന്ന് തീര്‍ത്തും പറയാന്‍ കഴിയില്ല, റോള്‍ മോഡല്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിയ്ക്കുന്ന ഗൗതം എന്ന കഥാപാത്രം പറയുന്ന ഡയലോഗാണ്...

തേപ്പ് പെട്ടി പോലെ വന്ന് ഫഹദിനെ നല്ല അസ്സലായി നമിത പ്രമോദ് തേച്ചു... വീഡിയോ കാണൂ


ഫഹദ് ഫാസിലിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പുതുമയുള്ള നര്‍മ രംഗങ്ങള്‍ തന്നെയാണ് ഒരുമിനിട്ട് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിലെ ആകര്‍ഷണം.


role-model

നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ഫഹദിന്റെ കൂട്ടുകാരായി വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെത്തുന്നു. റണ്‍ജി പണിക്കര്‍, സീത, സൃന്ദ അഷബ് തുടങ്ങിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.


ഗോപി സുന്ദര്‍ സംഗീതം ചെയ്തിരിക്കുന്ന സിനിമ തായ്‌ലന്‍ഡിലും ഗോവയിലും കൊച്ചിയിലുമായിട്ടാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിലെ 'തേച്ചില്ലേ പെണ്ണേ...' എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.


ഫാര്‍സ് ഫിലിംസും ട്രൈകളര്‍ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ശ്യാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ഇപ്പോള്‍ ട്രെയിലര്‍ കാണൂ...English summary
Role Models Official Trailer
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam