»   » മമ്മൂട്ടിയുടെ നായികയാവാത്തതില്‍ നിരാശയില്ല: റോമ

മമ്മൂട്ടിയുടെ നായികയാവാത്തതില്‍ നിരാശയില്ല: റോമ

Posted By:
Subscribe to Filmibeat Malayalam

ബാബുജനാര്‍ദ്ദനന്റെ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തിയ റോമ വീണ്ടും സൂപ്പര്‍താര ചിത്രത്തിന്റെ ഭാഗമാവുകയാണ്. എംവി വിനു സംവിധാനം ചെയ്യുന്ന ഫെയ്‌സ് ടു ഫെയ്‌സ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും റോമയും വീണ്ടും ഒന്നിക്കുന്നത്.

എന്നാല്‍ ചിത്രത്തില്‍ താന്‍ മമ്മൂട്ടിയുടെ നായികയല്ലെന്ന് റോമ പറയുന്നു. ചിത്രത്തില്‍ തനിക്ക് നല്ലൊരു റോളാണ് ലഭിച്ചിരിക്കുന്നത്. കഥാഗതിയില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രമാണ്. ചിത്രത്തിലെ നായികാപദവി ലഭിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് അതില്‍ തനിക്കൊട്ടും വിഷമമില്ലെന്നായിരുന്നു നടിയുടെ മറുപടി.

ട്രാഫിക്, ചാപ്പകുരിശ്, ഗ്രാന്റ്മാസ്റ്റര്‍ എന്നീ സിനിമകളിലൊക്കെ താന്‍ കൈകാര്യം ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അവയൊന്നും തന്നെ നായികാകഥാപാത്രങ്ങളായിരുന്നില്ല. ഈ മൂന്ന് സിനിമകളുടേയും ഭാഗമാവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. നല്ല റോളുകളിലൂടെ മലയാള സിനിമയില്‍ തന്റെ സാന്നിധ്യം അറിയിക്കാനാണ് താത്പര്യം-നടി പറയുന്നു. എന്തായാലും പുതിയ ചിത്രത്തിലെ റോമയുടെ വേഷവും പ്രേക്ഷകശ്രദ്ധ നേടട്ടെ എന്നാശംസിക്കാം.

English summary
And now, actress Roma is ready to share screenspace with Mammootty again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam