അതെ റോമ ഒരു കോട്ടയം അച്ചായത്തി തന്നെ!

എന്തും തന്റേടത്തോടെ നേരിടുന്ന പ്രകൃതമുള്ള ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചതു കൊണ്ടു തന്നെയാവാം റോമയെ കാണുന്ന മലയാളികളുടെ ആദ്യ ചോദ്യം ഇതാണ്-കോട്ടയത്ത് എവിടെയാണ് വീട്? മലയാളിയല്ലെന്ന് റോമ പറഞ്ഞാല്‍ ആരു വിശ്വസിക്കുന്നു. പഞ്ചാബിലെ സിന്ധി കുടുംബാംഗമായ റോമ മലയാള മണ്ണില്‍ താന്‍ അംഗീകരിക്കപ്പെട്ടതിന്റെ തെളിവായാണ് ഈ ചോദ്യങ്ങളെ കാണുന്നത്.
മലയാളത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ വിജയമാണ് ഇത്തരം ചോദ്യങ്ങള്‍ ഉയരാന്‍ കാരണം. അതുകൊണ്ടു തന്നെ ഒരു നടിയെന്ന നിലയില്‍ താന്‍ ഭാഗ്യവതിയാണെന്നും റോമ അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
അന്യഭാഷകളിലും അഭിനയിച്ചിട്ടുള്ള റോമയ്ക്ക് പ്രിയം മലയാള സിനിമ തന്നെയാണ്. എല്ലാവരും പറയുന്നതു പോലെ മലയാളത്തിലാണ് മികച്ച സിനിമയും കഥാപാത്രങ്ങളുമുണ്ടാവുന്നത്. ഇവിടെ പയറ്റി തെളിഞ്ഞാല്‍ എവിടേയും ഒരു കൈനോക്കാമെന്ന ആത്മവിശ്വാസം ഉണ്ടാകും-റോമ പറഞ്ഞു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രശസ്തയായ റോമയെ പറ്റി ഇതിനോടകം ഒരുപാട് ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു. തനിക്കെതിരെ ഗോസിപ്പ് പ്രചരിക്കുന്നതിന്റെ കാരണവും നടി വ്യക്തമാക്കി.
അടുത്ത പേജില്‍


Click it and Unblock the Notifications