»   » റോമ മുംബൈയിലേക്ക് കൂടുമാറുന്നു

റോമ മുംബൈയിലേക്ക് കൂടുമാറുന്നു

Posted By:
Subscribe to Filmibeat Malayalam
Roma
കൈനിറയെ സിനിമകളാണ് റോമയ്ക്ക്. അതും ത്രില്ലര്‍ സിനിമകള്‍. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മാറിമാറി അഭിനയിക്കുകയാണ് ഈ സുന്ദരി. ഗ്രാന്റ് മാസ്റ്ററിന് ശേഷം റോമ പ്രത്യക്ഷപ്പെടുന്നത് വിഎം വിനു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസിലാണ്.

എന്നാല്‍ മലയാളത്തില്‍ കൈനിറയെ അവസരമുണ്ടെങ്കിലും ഇവിടം വിട്ട് മുംബൈയിലേക്ക് ചേക്കേറാനാണ് റോമ ആലോചിയ്ക്കുന്നതത്രേ. കൂടുതല്‍ അവസരങ്ങള്‍ തേടിയാണ് റോമ ഒരു കൂടുമാറ്റത്തിനൊരുങ്ങുന്നത്.

മോളിവുഡ് ബോറടിച്ചിട്ടൊന്നുമില്ല. ഇനിയും ഇവിടെ തുടരാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ തേടിയെത്തുന്ന എല്ലാ സിനിമകളും ഇനി ഞാന്‍ ചെയ്യില്ല. ഇനി കൂടുതല്‍ സെലക്ടീവാകും. വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളാണ് ലക്ഷ്യം. ഇതിനാലാണ് മുംബൈയിലേക്ക് താമസം മാറ്റുന്നത്. ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ മുംൈബയിലെ താമസം തുടരുമെന്നാണ് നടി സൂചന നല്‍കുന്നത്.

ഇപ്പോള്‍ ചെന്നൈയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് റോമ താമസിയ്ക്കുന്നത്. അതേസമയം ഇനി മുതല്‍ മുംബൈയില്‍ സ്ഥിരതാമസമാക്കുമോയെന്ന ചോദിച്ചാല്‍ അങ്ങനെയാലോചിയ്ക്കുന്നില്ലെന്നാണ് നടിയുടെ മറുപടി. അവിടെ അപ്പാര്‍ട്ടമെന്റ് വാടകയ്ക്ക് എടുക്കാനൊന്നും ആലോചിയ്ക്കുന്നില്ല, തത്കാലം ബന്ധുക്കള്‍ക്കൊപ്പം തങ്ങാനാണ് തീരുമാനം-റോമ നയം വ്യക്തമാക്കി.

ബി ടൗണില്‍ ഒരു ഭാഗ്യപരീക്ഷണത്തിനാണ് റോമ ഒരുങ്ങുന്നത്. രക്ഷപ്പെട്ടാല്‍ അവിടെയങ്ങ് കൂടുമെന്ന് ചുരുക്കം.

English summary
Now we hear that Roma has shifted base to Mumbai to look for more opportunities there.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam