നടി റോമ വീണ്ടും മലയാളത്തിലേക്ക്! അക്ഷയ്ക്കും നൂറിന്‍ ഷെറീഫിനുമൊപ്പം നടിയുടെ തിരിച്ചുവരവ്‌

By Midhun Raj

മലയാളത്തില്‍ നിരവധി സിനിമകളില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് റോമ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ തുടങ്ങിയത്. തുടര്‍ന്ന് പതിനഞ്ചിലധികം സിനിമകളില്‍ റോമ അഭിനയിച്ചിരുന്നു. യുവതാരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം വിജയമായി മാറിയിരുന്നു. ജയറാം നായകനായ സത്യ എന്ന ചിത്രത്തിലായിരുന്നു റോമ ഒടുവില്‍ അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും മോളിവുഡില്‍ തിരിച്ചെത്തുകയാണ്.

velleppam movie

നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമ തിരിച്ചെത്തുന്നത്. പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാറ് ലവിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ തൃശ്ശൂരില്‍ ആരംഭിച്ചിരുന്നു.

ചിത്രത്തില്‍ അക്ഷയുടെ സഹോദരിയായിട്ടാണ് റോമ എത്തുന്നത്. ഒപ്പം വൈശാഖ് രാജന്‍, ഫഹിം സഫര്‍, സനിഫ് തുടങ്ങിയവരും അഭിനയിക്കുന്നു. റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ജീവന്‍ ലാല്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷിഹാബ് ഒങ്ങല്ലൂര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ചെയ്യുന്നു. ലീല ഗിരീഷ് കുട്ടപ്പനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോസ് ചക്കാലക്കല്‍ ചിത്രം നിര്‍മ്മിക്കുന്നു.

More from Filmibeat

Read more about: roma noorin shereef
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X