»   » റോമന്‍സ് കോപ്പിയടി; പക്ഷേ തകര്‍പ്പന്‍

റോമന്‍സ് കോപ്പിയടി; പക്ഷേ തകര്‍പ്പന്‍

Posted By:
Subscribe to Filmibeat Malayalam
കോപ്പിയടിയുടെ സുവര്‍ണകാലമാണ് മലയാളത്തിലിപ്പോള്‍. ന്യൂജനറേഷന്‍ പടങ്ങളില്‍ ഭൂരിഭാഗം കട്ട് കോപ്പി പേസ്റ്റാണെന്നത് ഇന്നൊരു രഹസ്യമൊന്നുമല്ല.

എ്ന്നാല്‍ കോപ്പിയടിയാണെന്ന സമ്മതിയ്ക്കാന്‍ മലയാളത്തിലെ സംവിധായകരില്‍ ഭൂരിഭാഗവും തയറാകാറില്ലെന്നത് മറ്റൊരു കാര്യം. എന്തായാലും മലയാളത്തിലെ കോപ്പയടി സിനിമകളിലേക്ക് ഒന്നുകൂടി ചേര്‍ക്കപ്പെടുകയാണ്.

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സാണ് ഈ ജനുസ്സിലെ ഏറ്റവും പുതിയ ചിത്രം. 1989 ല്‍ നീല്‍ ജോര്‍ദ്ദാന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'വീ ആര്‍ നോ ഏഞ്ചല്‍സ്' എന്ന ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചുരണ്ടിയെടുത്താണ് ചിത്രമൊരുക്കിയിരിക്കുന്നത്. ജയില്‍ ചാടുന്ന രണ്ട് കള്ളന്മാര്‍ ആള്‍മാറാട്ടം നടത്തി പള്ളിയിലെ വൈദികരായി ചമയുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വീര്‍ ആര്‍ നോ ഏയ്ഞ്ചല്‍സിന്റെ പശ്ചാത്തലം. ഈയൊരു തുടക്കം തന്നെയാണ് ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്ത റോമന്‍സിനും ഉള്ളത്. റോമന്‍സിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ സിനിമ കോപ്പിയടിയാണോയെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്തായാലും റോമന്‍സിന്റെ തിരക്കഥാകൃത്തായ വൈ വി രാജേഷ് ഹോളിവുഡിലെ ഏയ്ഞ്ചല്‍സിന്റെ സിനിമ പലയാവര്‍ത്തി കണ്ടിരിയ്ക്കുമെന്നുറപ്പാണ്.


അതേസമയം 2013 ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറുമെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. പടം നന്നായിട്ടുണ്ടെങ്കില്‍ കോപ്പിയടിയൊന്നും ഇവിടുത്തെ സാദാ പ്രേക്ഷകര്‍ക്ക് പ്രശ്‌നമല്ല. കഴിഞ്ഞ വര്‍ഷാവസാനം തിയറ്ററുകളിലെത്തിയ മൈ ബോസ് ഇത് തെളിയിച്ചാണ്. ഈ വഴിയേ തന്നെയാണ് റോമന്‍സിന്റെ കുതിപ്പുമെന്നാണ് പുറത്തുവന്ന പ്രേക്ഷകാഭിപ്രായങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ട് തന്നെ. കോമഡിയുടെ വെടിക്കെട്ട് തീര്‍ക്കുന്ന ചിത്രത്തിന്റെ ത്രില്ലിങ് ക്ലൈമാക്‌സും പ്രേക്ഷകര്‍ കൈയടിയോടെയാണ് സ്വീകരിയ്ക്കുന്നത്.

English summary
The new movie from 'Ordinary' team -Romans' which was released today has opened to extra ordinary responses.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam