»   » ദുല്‍ഖറിന്റെ തീവ്രം നിര്‍മാതാവ് നശിപ്പിച്ചു എന്ന് സംവിധായകന്‍

ദുല്‍ഖറിന്റെ തീവ്രം നിര്‍മാതാവ് നശിപ്പിച്ചു എന്ന് സംവിധായകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖറിനെ നായകനാക്കി രൂപേഷ് പീതാംബരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തീവ്രം. തന്റെ അനുവാദമോ സമ്മതമോ കൂടാതെ ചിത്രം നിര്‍മാതാവ് തമിഴിലേക്ക് മൊഴിമാറ്റം നടത്തുന്നതിനെതിരെ രംഗത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍.

സിനിമ തമിഴില്‍ മൊഴിമാറ്റം നടത്തി നശിപ്പിച്ചു എന്ന് രൂപേഷ് പീതാംബരന്‍ ഫേസ്ബുക്കിലൂടെ ആരോപിയ്ക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. രൂപേഷിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണിത്

തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ചിത്രം തമിഴിലേക്ക് മൊഴിമാറ്റം നടത്തിയത് എന്നും നിര്‍മാതാവ് വിസി ഇസ്മായിലാണ് ഇതിന് പിന്നില്‍ എന്നും രൂപേഷ് ആരോപിയ്ക്കുന്നു.

മറ്റൊരു സംവിധായകനും ഇദ്ദേഹത്തെ സമീപിക്കരുത്

നിയമപരമായി ഇക്കാര്യം നേരിടുന്നതില്‍ യാതൊരു പ്രയോജനവുമില്ല. ഭാവിയില്‍ മറ്റൊരു സംവിധായകനും ഈ നിര്‍മാതാവിനൊപ്പം സിനിമ ചെയ്യരുത് എന്നുള്ളത് കൊണ്ടാണ് ഇക്കാര്യം തുറന്ന് പറയുന്നത് എന്ന് രൂപേഷ് പറയുന്നു.

തീവ്രത്തെ നശിപ്പിച്ചു

ചിത്രത്തിന്റെ തമിഴ് പതിപ്പ് വളരെ ദയനീയമാണെന്നും സംവിധായകന്‍ പറയുന്നു. മലയാളത്തില്‍ റിലീസ് ചെയ്തപ്പോള്‍ ഈ സിനിമയ്ക്ക് ലഭിച്ച പ്രചാരണം ഇതേ സിനിമയുടെ തമിഴ് പതിപ്പിലൂടെ നശിപ്പിക്കുകയാണ് ചെയ്യുന്നത്

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്നും സിനിമയെ സ്‌നേഹിക്കുന്ന പുതുമുഖ സംവിധായകര്‍ ഈ നിര്‍മാതാവില്‍ നിന്നും രക്ഷപ്പെടണമെന്നും രൂപേഷ് പീതാംബരന്‍ പറയുന്നു

ഇതാണ് ട്രെയിലര്‍

ഇതാണ് തീവ്രം തമിഴിലേക്ക് മൊഴിമാറ്റം നടത്തുന്നതിന്റെ ട്രെയിലര്‍. കാണൂ...

English summary
Roopesh Peethambaran, the director of the film, took to Facebook to express his displeasure over the release of the Tamil dubbed version of Theevram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam