»   » തീവ്രത്തിനുശേഷം പുതിയ ചിത്രവുമായി രൂപേഷ്

തീവ്രത്തിനുശേഷം പുതിയ ചിത്രവുമായി രൂപേഷ്

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: തീവ്രത്തിനുശേഷം പുതിയ ചിത്രവുമായി രൂപേഷ് പീതാംബരന്‍ എത്തുന്നു. തന്റെ പുതിയ ചിത്രത്തിനായി അദ്ദേഹം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പേജ് നിര്‍മ്മിച്ച് കഴിഞ്ഞു. ചിത്രത്തിന്‍റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിയ്ക്കും

ചിത്രത്തിന്റെ അവസാനഭാഗത്തില്‍ നിന്ന് ആദ്യഭാഗത്തിലേക്ക് കഥ പറഞ്ഞെത്തുന്ന രീതിയായിരുന്നു തീവ്രം എന്ന ക്രൈം ത്രില്ലറില്‍ രൂപേഷ് പരീക്ഷിച്ചത്. ഇതിനു മുന്‍പ് തെലുങ്കിലാണ് ഇത്തരമൊരു ചലച്ചിത്ര പരീക്ഷണം നടന്നിട്ടുള്ളത്.

ഏഴ് പേരുടെ കഥ പറയുന്ന ചിത്രമാണ് തന്റെ പുതിയ ചിത്രമെന്ന് രൂപേഷ് പറഞ്ഞു. ഏഴ് കഥകള്‍ക്കും പ്രത്യേകം ക്‌ളൈമാക്‌സ് ഉണ്ട്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ഒന്നിനു പിറകേ മറ്റൊന്നായി ക്‌ളൈമാക്‌സുകളാണ്.

സ്ഥടികം എന്ന ചിത്രത്തില്‍ മോഹന്‍ ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് ശ്രദ്ധേയനായ നടന്‍ കൂടിയാണ് രൂപേഷ് പീതാംബരന്‍. 2012 ല്‍ ആണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തീവ്രം എന്ന തന്റെ ആദ്യചിത്രം അദ്ദേഹം സംവിധാനം ചെയ്തത്. ശ്രീനിവാസന്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ശിഖാനായര്‍ ആയിരുന്നു നായിക.

പുതിയ ചിത്രത്തിലെ അഭിനേതാക്കളെപ്പറ്റി ഉടന്‍ അറിയിക്കാം എന്നും രൂപേഷ് പറഞ്ഞു.

English summary
Director Roopesh Peethambaran had won a lot of fans after his debut feature film 'Theevram', which showcased a different story telling pattern and colour tone that what Mollywood audience were used to. Now it seems like the director is not defaulting from his experimental style for his next

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam