»   » ലാലേട്ടന്‍ ആരാധകരുടെ മനസ് കവര്‍ന്നു! ഇനി ചിരിപ്പിക്കാന്‍ വേണ്ടി അങ്കരാജ്യത്തെ ജിമ്മന്മാരുടെ ടീസര്‍!

ലാലേട്ടന്‍ ആരാധകരുടെ മനസ് കവര്‍ന്നു! ഇനി ചിരിപ്പിക്കാന്‍ വേണ്ടി അങ്കരാജ്യത്തെ ജിമ്മന്മാരുടെ ടീസര്‍!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ഫാന്‍സിന്റെ ഹൃദയം കവര്‍ന്നാണ് നവാഗതനായ പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന അങ്കരാജ്യത്തെ ജിമ്മന്മാര്‍ ആദ്യ ടീസര്‍ പുറത്തിറക്കിയത്. മോഹന്‍ലാലിന്റെ ആട് തോമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു സിനിമയില്‍ നിന്നും ആദ്യ ടീസര്‍ വന്നത്.

ഒരേ തീയില്‍ നിന്ന് കത്തിക്കയറുന്ന ചരിത്രവും ചതി-ത്രവും! കമ്മാര സംഭവം പോസ്റ്ററിലൊളിപ്പിച്ചത് രഹസ്യം?

രൂപേഷ് പീതാംബരന്‍, രാജീവ് പിള്ള, ബിജു സോപാനം തുടങ്ങിയ താരങ്ങള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ നിന്നും രണ്ടാമത്തെ ടീസര്‍ കൂടി വന്നിരിക്കുകയാണ്. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ഞാന്‍ വെറുതെ വിടില്ല എന്ന ഡയലോഗോടെയാണ് ടീസര്‍ തുടങ്ങുന്നത്. ഡിക്യൂ ഫിലിംസിന്റെ ബാനറില്‍ സാമുവല്‍ മാത്യൂസാണ് സിനിമ നിര്‍മ്മിക്കുന്നത്.

അങ്കരാജ്യത്തെ ജിമ്മന്മാര്‍

മലയാള സിനിമയിലേക്ക് മറ്റൊരു ന്യൂജനറേഷന്‍ സംവിധായകന്റെ സിനിമ കൂടി വരാന്‍ പോവുകയാണ്. നവാഗതനായ പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന അങ്കരാജ്യത്തെ ജിമ്മന്മാര്‍ എന്നാണ് സിനിമയുടെ പേര്.

ടീസര്‍ പുറത്ത്

രൂപേഷ് പീതാംബരന്‍, രാജീവ് പിള്ള, ബിജു സോപാനം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ നിന്നും രണ്ടാമത്തെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. രൂപേഷും സംവിധായകനും ടീസര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്.

സീരിയസ് സിനിമ ആണോ?

അംഗരാജ്യത്തെ ജിമ്മന്മാര്‍ ഒരു സീരിയസ് സിനിമ ആണോ എന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടി ഇതാ സിനിമയുടെ രണ്ടാമത്തെ ടീസര്‍. എന്ന് പറഞ്ഞാണ് രൂപേഷ് പീതാംബരന്‍ ടീസര്‍ പുറത്ത് വിട്ടത്.

ഹിറ്റായ ടീസര്‍

സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ടീസര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിന്റെ സ്ഫടികത്തിലെ ആട് തോമയെ അനുസ്മരിപ്പിക്കും വിധം തോമയുടെ മുണ്ട് പറിച്ചടിക്കുന്ന രംഗമായിരുന്നു ടീസറില്‍ കാണിച്ചിരുന്നത്.

ട്രോളന്മാര്‍ പറയുന്നതിങ്ങനെ..


സിനിമയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലൂടെ ട്രോളന്മാരും എത്തിയിരിക്കുകയാണ്. ടീസര്‍ കൂടി കണ്ടപ്പോള്‍ ഒന്നുറപ്പിച്ചു. എല്ലാ ചേരുവകളും നിറഞ്ഞ ഒരു പെര്‍ഫക്ട് എന്റര്‍ടെയിനര്‍ അതായിരിക്കും അങ്കരാജ്യത്തെ ജിമ്മന്മാര്‍.

ബാലു ചേട്ടന്‍


ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബിജു സോപാനവും അങ്കരാജ്യത്തെ ജിന്മാരിലുണ്ട്. ട്രോളന്മാര്‍ പറയുന്നതിങ്ങനെ.. ഉപ്പും മുളകിലും ചിരിപ്പിച്ചു ചിരിപ്പിച്ചു മതി വരാതെ ബാലുവേട്ടന്‍ ദേ സിനിമയിലും...

കോമഡിയും വഴങ്ങും..


അങ്കരാജ്യത്തെ ടീസര്‍മാരില്‍ നമ്മളെ അതിശയിപ്പിച്ചത് രൂപേഷ് പീതാംബരനാണ്. സംവിധാനവും സീരിയസ് കഥാപാത്രവും മാത്രമല്ല കോമഡിയും തനിക്ക് വഴങ്ങുമെന്ന് രൂപേഷ് തെളിയിച്ചിരിക്കുകയാണ്.

ശരിക്കും കിളി പോയി


ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടപ്പോള്‍ കോമഡി പടമാണെന്ന് കരുതി. മോഷന്‍ പോസ്റ്റര്‍ കണ്ടപ്പോള്‍ ആക്ഷന്‍ പടമാണെന്ന് കരുതി. ഇപ്പോ ടീസര്‍ വന്നപ്പോള്‍ ശരിക്കും കിളി പോയി സത്യത്തില്‍ നീ ആരാ?

English summary
Roopesh Peethambaran's Angarajyathe Jimmanmar second teaser out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam