»   » ചുറ്റിവരും കാറ്റേ. ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റ്

ചുറ്റിവരും കാറ്റേ. ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിറ്റാറിനാല്‍ എന്ന ചിത്രത്തിലെ ചുറ്റിവരും കാറ്റേ.. എന്ന് തുടങ്ങുന്ന ഗാനം ഇന്റര്‍നെറ്റില്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്. ഈയടുത്ത കാലത്തായി യൂട്യൂബിലും മറ്റും യുവാക്കള്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യുന്ന പാട്ടാണ് ഇത്. റിച്ചാര്‍ഡും ആത്മിയയും അഭിനയിച്ച ഈ പാട്ട് വേറിട്ട അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

വര്‍ണ്ണ ചിത്ര ബിഗ് സ്‌ക്രിനിനൊപ്പം കളര്‍ പെന്‍സില്‍ ഫിലിംസും കൂടി തിയേറ്ററുകളിലെത്തിക്കുന്ന റോസ് ഗിറ്റാറിനാല്‍ എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാ സുബീറാണ്.

Rose Guitarinaal

സംഗീതത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്ന എട്ടു ഗാനങ്ങളുണ്ട്. ഷഹബ്ബാസ് അമനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മെട്രോ നഗരത്തില്‍ ജീവിക്കുന്ന യുവജനങ്ങളുടെ കഥ പറയുന്ന റൊമാന്റിക് ചിത്രമാണ് റോസ് ഗിറ്റാറിനാല്‍. ചിത്രത്തിലെ എട്ടു ഗാനങ്ങളിലും വ്യത്യസ്തത കൊണ്ടു വരാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ അഭിപ്രായപ്പെടുന്നു.

ഇതില്‍ ഒരു ഗാനം സംവിധായകന്‍ തന്നെ പാടിയിട്ടുമുണ്ട്. പ്രണയ ചിത്രമാണെങ്കിലും ഡ്യുയറ്റുകള്‍ ചിത്രത്തിലില്ല എന്ന പ്രത്യകതയും ഉണ്ട്. ചിത്രത്തില്‍ റിച്ചാര്‍ഡ് റോയ് തോമസ്, ആത്മീയ രാജന്‍, എന്നിവരെ കൂടാതെ രജിത് മേനോന്‍, ജഗദീഷ്, മനു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രഞ്ജന്‍ പ്രമോദിന്റെ രണ്ടാമത്തെ സംവിധാന ചിത്രമാണ് റോസ് ഗിറ്റാറിനാല്‍. നിരവധി നല്ല മലയാള ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ളയാളാണ് രഞ്ജന്‍. മീശമാധവന്‍, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ എന്നിവയാണ് പ്രധാന സിനിമകള്‍.

English summary
Chuttivarum katte..., the song from Ranjan Pramod's Rose Guitarinal, is going viral on the internet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam