»   » കല്യണം കുറച്ച് കഴിഞ്ഞിട്ട് കഴിച്ചാല്‍ മതി; റോഷന്‍ ബഷീറിന് വിജയ് നല്‍കിയ ഉപദേശം

കല്യണം കുറച്ച് കഴിഞ്ഞിട്ട് കഴിച്ചാല്‍ മതി; റോഷന്‍ ബഷീറിന് വിജയ് നല്‍കിയ ഉപദേശം

Posted By: Rohini
Subscribe to Filmibeat Malayalam

ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തിയതിലൂടെയാണ് റോഷന്‍ ബഷീര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതുവരെ നായകനായിവരെ അഭിനയിച്ചിരുന്നുവെങ്കിലും ദൃശ്യം റോഷന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്കാണ്.

റോഷന്റെ കണ്ണുകളെ കുറിച്ച് കമല്‍ ഹസന്‍ പറഞ്ഞത്?

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ ഉലകനായകന്‍ കമല്‍ ഹസന്റെ വില്ലനായിട്ടാണ് റോഷന്‍ എത്തിയത്. ഇപ്പോള്‍ ഇളയദളപതി വിജയ് യുടെ ഭൈരവാ എന്ന പുതിയ ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. വിജയ്‌ക്കൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ച് റോഷന്‍ പറയുന്നു.

റോഷന്റെ വേഷം

ഭൈരവാ എന്ന ചിത്രത്തില്‍ വളരെ ചെറുതും, എന്നാല്‍ ഏറെ പ്രാധാന്യവുമുള്ള കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിയ്ക്കുന്നത്. കഥാപാത്രത്തില്‍ സസ്‌പെന്‍സ് ഉള്ളത് കൊണ്ട് കൂടുതലൊന്നും പറയാന്‍ കഴിയില്ല.

ഷൂട്ടിങ് പൂര്‍ത്തിയാക്കി

ഭൈരവയില്‍ തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കി എന്ന് റോഷന്‍ അറിയിച്ചു. ഒരു ഗാനരംഗങ്ങളും ഏതാനും സീനും മാത്രമേ റോഷന് ചിത്രത്തിലുള്ളൂ. അതത്രയും പ്രധാന്യമുള്ളതാണ്.

വിജയ്‌ക്കൊപ്പമുള്ള അനുഭവം

അഭിനയത്തിന്റെ പല കാര്യങ്ങളും അദ്ദേഹം പറഞ്ഞു തന്നു. എന്താണോ തന്റെ പാഷന്‍ അതിന് വേണ്ടി ആത്മാര്‍ത്ഥമായി കഠിനാധ്വാനം ചെയ്യണം എന്ന് വിജയ് റോഷനോട് പറഞ്ഞുവത്രെ

കല്യാണക്കാര്യം

മറ്റൊരു ഉപദേശം കൂടെ വിജയ് യില്‍ നിന്ന് റോഷന് ലഭിച്ചു. സെറ്റില്‍ വച്ച് വിജയ് റോഷനോട് പ്രായം ചോദിച്ചത്രെ. 24 വയസ്സായി എന്ന് പറഞ്ഞപ്പോള്‍ വിജയ് പറഞ്ഞത്രെ, 'ഒരു 29, 30 വയസ്സ് ആയാല്‍ മാത്രം വിവാഹം ചെയ്താല്‍ മതി' എന്ന്

English summary
Young and handsome Roshan Basheer who played a short but pivotal negative role in Mohanlal’s blockbuster hit ’Drishyam’ will soon be seen with Ilayathalapathy Vijay in the upcoming movie ‘Bairavaa’. The actor who has completed his portions in the film will be seen in a song sequence and a few important scenes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam