»   »  നയന്‍താരയെ 'റേപ്' ചെയ്തപ്പോള്‍ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ റോഷന്റെ പ്രതികരണം

നയന്‍താരയെ 'റേപ്' ചെയ്തപ്പോള്‍ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ റോഷന്റെ പ്രതികരണം

Posted By: Rohini
Subscribe to Filmibeat Malayalam

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ മാത്യു എന്ന യുവ താരം ശ്രദ്ധിക്കപ്പെട്ടത്. ആനന്ദത്തിന് ശേഷം പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസ പൂര്‍വ്വ മന്‍സൂര്‍ എന്ന ചിത്രത്തിലും നായകനായി എത്തി. ശിവറാം മണി സംവിധാനം ചെയ്യുന്ന മാച്ച് ബോക്‌സാണ് റോഷന്റെ പുതിയ ചിത്രം.

നയന്‍താരയ്ക്ക് തമിഴില്‍ വമ്പന്‍ തിരിച്ചടി, മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം ?

എന്നാല്‍ ആനന്ദത്തിനൊക്കെ മുന്‍പ് റോഷന്‍ ഇവിടെയുണ്ടായിരുന്നു. പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തില്‍ നയന്‍താരയെ ബലാത്സംഗം ചെയ്യുന്ന രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ റോഷനാണ്. ആ അഭിനയാനുഭവം എങ്ങിനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തോട് റോഷന്‍ പ്രതികരിക്കുന്നു.

റോഷനോടുള്ള ചോദ്യം

മാച്ച് ബോക്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ എത്തിയപ്പോഴാണ് റോഷന് ആ ചോദ്യം നേരിടേണ്ടി വന്നത്. പുതിയ നിയമത്തില്‍ നയന്‍താരയെ 'റേപ്' ചെയ്തപ്പോള്‍ എങ്ങിനെയുണ്ടായിരുന്നു എന്നാണ് ഒരു പെണ്‍കുട്ടി ചോദിച്ചത്.

പേടിപ്പിക്കുന്ന അനുഭവം

പേടിപ്പിയ്ക്കുന്ന ഒരു അനുഭവമായിരുന്നു അത് എന്ന് പറഞ്ഞുകൊണ്ടാണ് റോഷന്‍ തുടങ്ങിയത്. നയന്‍താരയെ മുഖത്തടിയ്ക്കുന്നതും തള്ളിത്താഴെയിടുന്നതുമൊക്കെയായ രംഗങ്ങള്‍ ഭയന്ന് കൊണ്ടാണ് ചെയ്തത്. പക്ഷെ ഇപ്പോള്‍ ഓര്‍ത്തു നോക്കുമ്പോള്‍ അത് വളരെ നല്ലൊരു അനുഭവമായിരുന്നു.

നയന്‍താര സഹകരിച്ചു

നയന്‍താര മാമിനെ പോലൊരു സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കുന്നു എന്നതായിരുന്നു പേടി. എന്നെ പോലൊരു പുതുമുഖത്തിന്റെ പേര് പോലും മാമിന് അറിയില്ല. പക്ഷെ ആ ഷോട്ട് നന്നായി കിട്ടാന്‍ വേണ്ടി എന്തും ചെയ്തു കൊള്ളാനാണ് മാം പറഞ്ഞത്. നല്ല സഹകരണമായിരുന്നു - റോഷന്‍ പറഞ്ഞു.

ആനന്ദത്തിലേക്ക്

പുതിയ നിയമത്തിന് ശേഷമാണ് റോഷന് ആനന്ദം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. ഒരു കൂട്ടം പുതുമുഖ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ റോക് സ്റ്റാര്‍ ഗൗതം എന്ന കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിച്ചത്. സൂചി മോന്‍ എന്ന ചെല്ലപ്പേരും ചിത്രത്തിലൂടെ റോഷന് കിട്ടി.

വിശ്വാസ പൂര്‍വ്വം മന്‍സൂര്‍

റോഷനെ പോലൊരു പുതുമുഖ താരത്തിന് ലഭിയ്ക്കുന്ന ഏറ്റവും മികച്ച തുടക്കമാണിത്. തുടക്കത്തില്‍ തന്നെ പിടി കുഞ്ഞുമുഹമ്മദിനെ പോലെ പ്രഗത്ഭനായ സംവിധായകന്റെ ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ തന്നെ റോഷനെത്തി. ചിത്രത്തിലെ നടന്റെ അഭിനയം ഏറെ പ്രശംസ നേടി.

മാച്ച് ബോക്‌സ്

ആനന്ദത്തിലെ കുപ്പിയും (വിശാഖ് നായര്‍) സൂചി മോനും (റോഷന്‍ മാത്യു) വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ശിവറാം മണി സംവിധാനം ചെയ്യുന്ന മാച്ച് ബോക്‌സ്. ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ ദൃശ്യ രഘുനാഥാണ് നായികയായെത്തുന്നത്.

English summary
Roshan Mathew about the rape scene in Puthiya Niyamam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam