For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജുവിന്റെ മടങ്ങി വരവിനെ കുറിച്ച് പറഞ്ഞത് ശ്രീകുമാർ മേനോൻ!ദിലീപുമായി ബന്ധപ്പെട്ടു, സംഭവിച്ചത്

  |

  കാലത്തിന്റെ മാറ്റം സർവ്വ മേഖലയേയും ബാധിക്കും. സിനിമ മേഖലയിലും വൻ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമയിലെ സങ്കേതി വിദ്യ മുതൽ സിനിമയുടെ സർവ്വ മേഖലകളിലും ഈ മാറ്റം ദൃശ്യമാകുന്നുമുണ്ട്. നല്ല മാറ്റങ്ങൾ മാത്രമല്ല കേൾക്കാൻ പാടില്ലാത്തതും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതുമായ കഥകൾ ചലച്ചിത്ര രംഗത്ത് നിന്ന് ഇപ്പോൾ കേൾക്കാൻ കാഴിയുന്നുണ്ട്.

  ശ്രീനിയെ കെട്ടിപ്പിടിച്ച് പേളി!! ഷർട്ടിൽ നിന്ന് അതും കിട്ടി, പേളി ഹൃദയം കൊടുത്തോയെന്ന് ലാലേട്ടൻ

  പണ്ടു മുതലെ നടന്മാർക്ക് മാത്രമുള്ളതാണ് സിനിമ മേഖലയെന്നും പുരുഷ കേസരികളാണ് ചലച്ചിത്ര മേഖലയെ നയിക്കുന്നതും അവരുടെ വാക്കുകളാണ് അവസാനമെന്നുള്ള ഒരുപാട് പുരുഷാധിപത്യത്തിന്റെ കഥകൾ കേൾക്കുന്നുണ്ട്. എന്നാൽ സൂപ്പർസ്റ്റാറുകൾ അടക്കി വാണിരുന്ന കാലത്തും സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ഒരു നടിയായിരുന്നു മഞ്ജുവാര്യർ‌. താരം ജീവൻ നൽകിയ കഥാപാത്രങ്ങളായിരുന്നു മഞ്ജു എന്ന നടിയെ വാനോളം ഉയർത്തിയത്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്നുവെങ്കിലും മഞ്ജുവെന്ന് നടിയോടുളള സ്നേഹവും ബഹുമാനവും കുറഞ്ഞിട്ടില്ല. അത് രണ്ടാം വരവിലും പ്രകടമായിരുന്നു. മഞ്ജുവാര്യരുടെ രണ്ടാം വരവിനെ കുറിച്ചും തന്റെ സിനിമ മേഖലയിലുള്ള പ്രസ്നത്തെ കുറിച്ചും സംവിധായകൻ റോഷൻ അൻഡ്രൂസ് തുറന്നു പറയുകയാണ്. മാധ്യമം മാസികയ്ക്ക്നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.

  സാബുവിനെ കുറിച്ച് പരാതി കൂടി!! അനൂപിനെ കൊണ്ടും രക്ഷയില്ല, ബിഗ്ബോസ് അംഗങ്ങളുടെ പരാതികൾ ഇങ്ങനെ..

   മഞ്ജുവിന്റെ രണ്ടാം വരവ്

  മഞ്ജുവിന്റെ രണ്ടാം വരവ്

  പതിനാല് വർഷത്തിനു ശേഷം റോഷൻ അൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. നിരുപമ രാജീവ് എന്ന ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെയായിരുന്നു മ‍ഞ്ജുവാര്യർ വീണ്ടും വെള്ളിത്തിരയിൽ എത്തിയത്. പതിനാല് വർഷത്തിനു ശേഷമുള്ള മടങ്ങി വരവ് ഗംഭീരമായിരുന്നു.

   മാഞ്ജുവിനെ ലഭിച്ചത്

  മാഞ്ജുവിനെ ലഭിച്ചത്

  ശ്രീകുമാർ മേനോനാണ് മഞ്ജു വീണ്ടും സിനിമയിൽ തിരിച്ചു വരുന്നുണ്ട് എന്ന കഥകൾ കേൾക്കുന്നു എന്നുള്ള വാർത്ത എന്നോട് പറഞ്ഞത്. അങ്ങനെ ഞാൻ കാര്യമറിയാൻ ദിലീപിനെ വിളിച്ചിരുന്നു. എന്നാൽ അദ്ദേഹം ഫോൺ എടുത്തിരുന്നില്ല. ഇതിനെ കുറിച്ച് ദിലീപിന് മെസോജും അയച്ചിരുന്നു. എന്നാൽ അദ്ദേഹം അതിനും മറുപടി നൽകിയിരുന്നില്ല. പിന്നെ മഞ്ജുമായി ബന്ധപ്പെട്ടത് ശ്രീകുമാർ മേനോനിലൂടെയായിരുന്നു.

   ശ്രീകുമാർ മേനോന്റെ സഹായം

  ശ്രീകുമാർ മേനോന്റെ സഹായം

  ശ്രീകുമാർ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയ്മെന്റ് എടുക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം വിളിച്ചു പറയുകയും മ‍ഞ്ജുവിനെ കാണാൻ സാധിക്കുകയും ചെയ്തു. മ‍ഞ്ജുവിന്റെ അടുത്തു പോയി കഥ പറയുകയും അവർ സിനിമ ചെയ്യാൻ സമ്മതം അറിയിക്കുകയും ചെയ്തു. ശ്രീകുമാർ മേനോൻ വിളിച്ചു പറഞ്ഞതു കൊണ്ടാണ് മ‍ഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയത്.

   നടിയെ അക്രമിച്ചതും നടന്റെ അറസ്റ്റും

  നടിയെ അക്രമിച്ചതും നടന്റെ അറസ്റ്റും

  ഒരാൾ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്തായാലും അതിനുള്ള ശിക്ഷ ലഭിക്കും. ഒരു സ്ത്രീയാണ് അക്രമണത്തിന് ഇരയായത്. റേപ്പിന് തുല്യമാണവർ അനുഭവിച്ചത്. അതിന് അവർക്ക് നീതി ലഭിക്കുക തന്നെ വേണം. അത് കോടതി നൽകുക തന്നെ ചെയ്യും. പിന്നീട് അതിനെ കുറിച്ച് ചർച്ച ചെയ്തിട്ടോ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കിട്ടോ കാര്യമില്ല. കോടതിയിൽ നിലനിൽക്കുന്ന കേസാണിത്. കുറ്റം ആരും ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെടും എന്നത് ഉറപ്പാണ്. കൂടാതെ കുറ്റാരോപിതനായ വ്യക്തിയ്ക്കും വിഷയമുണ്ടാകാം. അത‌ും കോടതിയിൽ നിലനിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

  സ്ത്രീ സംഘടന വേണം

  സ്ത്രീ സംഘടന വേണം

  സിനിമയിൽ സ്ത്രീകളുടെ വിഷയം സംസാരിക്കാനാ‍യി ഒരു സ്ത്രീ സംഘടനയുണ്ടായത് നല്ലതാണ്. അതിലൊരു തെറ്റും ഞാൻ കാണുന്നില്ല. മലയാള സിനിമയുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളുണ്ട്. ഫെഫ്കയുണ്ട്, എഎംഎംഎ, ഡിസ്ട്രിബ്രൂട്ടേഴ്സിന്റെ സംഘടനയുണ്ട് അതിന്റെ കൂട്ടത്തിൽ ഇങ്ങനെ ഒരെണ്ണം കൂടി വന്നതിൽ എന്താണ് പ്രശ്നം. അതേ സമയം പലതരത്തിലുളള വിവാദങ്ങൾ സിനിമയിൽ നിന്ന് ആൾക്കാരെ അകറ്റുകയാണ്.

  English summary
  Rosshan Andrrews says about manju warier re entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X