»   » കര്‍ണന്‍ പൃഥ്വിയുടെയും വിമലിന്റെയും സ്വപ്‌നമായിരുന്നു, ഒടുവില്‍ പൃഥ്വിയില്ല വിക്രം കര്‍ണനാവുന്നു!

കര്‍ണന്‍ പൃഥ്വിയുടെയും വിമലിന്റെയും സ്വപ്‌നമായിരുന്നു, ഒടുവില്‍ പൃഥ്വിയില്ല വിക്രം കര്‍ണനാവുന്നു!

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജും ആര്‍എസ് വിമലും ഒന്നിക്കാന്‍ പോവുന്നത് ബിഗ് ബജറ്റ് സിനിമയായ കര്‍ണന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2016 ലാണ് സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നത്. ഒപ്പം സിനിമയിലെ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു.

അപ്പുവിന്റെ സഹോദരനായി ലാലേട്ടൻ! ഒറ്റ ചിത്രം കൊണ്ട് ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി താരരാജാവും പുത്രനും!

ആരാധകരുടെ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി വിമലിന്റെ കര്‍ണനാവാന്‍ പോവുന്നത് തമിഴ് നടന്‍ ചിയാന്‍ വിക്രമാണ്. കര്‍ണനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ സംവിധായകന്‍ തന്നെയാണ് പുറത്ത് വിട്ടത്. 2019 ല്‍ റിലീസിനെത്തിക്കാന്‍ പോവുന്ന സിനിമയുടെ ചിത്രീകരണം ഈ ഒക്ടോബറില്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം..

പൃഥ്വിയുടെ കര്‍ണന്‍

ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കുന്ന പുതിയ സിനിമ കര്‍ണനായിരിക്കുമെന്ന് ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. ഒപ്പം സിനിമയില്‍ നിന്ന് പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ഒടുവില്‍ അതെല്ലാം വെറുതെയായിരിക്കുകയാണ്.

കര്‍ണനായി വിക്രം

പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി പോയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. എന്നാല്‍ ചിത്രത്തില്‍ കര്‍ണനാവുന്നത് പൃഥ്വിയല്ല. അത് ചിയാന്‍ വിക്രമാണെന്നാണ് പുതിയ വാര്‍ത്ത. സംവിധായകന്‍ തന്നെയാണ് ഇന്നലെ ചിത്രത്തില്‍ വിക്രം നായകനാവുന്ന കാര്യം പുറത്ത് വിട്ടത്.

ഹിന്ദിയിലാണ് നിര്‍മാണം


മഹാവീര്‍ കര്‍ണ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഹിന്ദിയിലാണ് നിര്‍മ്മിക്കുന്നത്. ഒപ്പം ഇന്ത്യയിലെ പലഭാഷകളിലും സിനിമ പുറത്തിറക്കും. 2019 ഡിസംബറില്‍ റിലീസിനെത്തിക്കാനായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വരുന്ന ഒക്ടോബറില്‍ തന്നെ ആരംഭിക്കുമെന്നും സംവിധായകന്‍ പറയുന്നു.

ബിഗ് ബജറ്റ് സിനിമ

ബിഗ് ബജറ്റ് സിനിമയായി നിര്‍മ്മിക്കുന്ന കര്‍ണന്റെ മുതല്‍ മുടക്ക് 300 കോടി രൂപയാണ്. യൂണൈറ്റഡ് കിങ്ഡം, ന്യൂയേര്‍ക്ക് ആണ് സിനിമ നിര്‍മ്മിക്കുന്നത്. വിമലിന്റെയും പൃഥ്വിയുടെയും സ്വപ്‌ന സിനിമയായ കര്‍ണനില്‍ വിക്രം അഭിനയിക്കുന്നതും പൃഥ്വി പിന്മാറിയതെന്തിനാണെന്നുമാണ് ആരാധകരെ കുഴപ്പിക്കുന്ന ചോദ്യം.

കര്‍ണനൊപ്പം അനിമേഷനും വരും..

കര്‍ണന്‍ പുറത്ത് വന്നതിന് പിന്നാലെ സിനിമയുടെ അനിമേഷനിലുള്ള ചിത്രവും വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിയുടെ രൂപത്തിലുള്ള അനിമേഷന്‍ പോസ്റ്ററും വൈറലായിരുന്നു.

മമ്മൂട്ടിയുടെ കര്‍ണന്‍


പൃഥ്വിയുടെ കര്‍ണന്‍ പ്രഖ്യാപിച്ചതിനൊപ്പം മമ്മൂട്ടിയും കര്‍ണനാവുന്നെന്ന വാര്‍ത്ത വന്നിരുന്നു. കര്‍ണന്റെ കഥയെ ആസ്പദമാക്കി മധുപാല്‍ പി ശ്രീകുമാര്‍ കൂട്ടുകെട്ടായിരുന്നു സിനിമ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആലോചനകള്‍ മുന്നോട്ട് വെച്ചിരുന്നത്.

English summary
RS Vimal confirms doing 'Mahavir Karna' with Chiyan Vikram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X