twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാക്കുകള്‍ വളച്ചൊടിച്ചു, മാധ്യമ പ്രവര്‍ത്തകന് സംവിധായകന്റെ വക സ്ലേറ്റും പെന്‍സിലും!!!

    By Karthi
    |

    നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി സിനിമ പ്രവര്‍ത്തകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ദിലീപില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിട്ടവരെല്ലാം ഇപ്പോള്‍ എല്ലാം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഇവയില്‍ ചിലതെല്ലാം മാധ്യമങ്ങളുടെ കല്പിത കഥകളാണെന്ന ആരോപണങ്ങളും ഉണ്ട്.

    എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ആര്‍എസ് വിമല്‍ ദിലീപിനെതിരെ ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയ മാധ്യമത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.

    തെറ്റായി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത

    തെറ്റായി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത

    മുക്കത്തെ മൊയ്തീന്‍ സ്മാരകത്തിന് ദിലീപ് നല്‍കിയ 30 ലക്ഷം രൂപ കാഞ്ചനമാല തിരികെ നല്‍കണമെന്ന് ആര്‍എസ് വിമല്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ഈ പരാമാര്‍ശം തെറ്റായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ് വിമല്‍.

    ബലാത്സംഗക്കേസിലെ പ്രതി

    ബലാത്സംഗക്കേസിലെ പ്രതി

    ദിലീപ് മൊയ്തീന്‍ സ്മാരകത്തിന് നല്‍കിയ 30 ലക്ഷം രൂപ തിരികെ നല്‍കണെന്ന വാര്‍ത്തയില്‍ ബലാത്സംഗക്കേസിലെ പ്രതി എന്ന് ഉപയോഗിച്ചതാണെന്ന് ആര്‍എസ് വിമലിനെ ചൊടിപ്പിച്ചത്. തലക്കെട്ടില്‍ തന്നെ ബലാത്സംഗക്കേസില പ്രതി എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

    സ്ലേറ്റും പെന്‍സിലും

    സ്ലേറ്റും പെന്‍സിലും

    താനും ഒരു മാധ്യമ പ്രവര്‍ത്തകനാണെന്ന് പറയുന്ന ആര്‍എസ് വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മാധ്യമ പ്രവര്‍ത്തകന് തന്റെ വക സ്ലേറ്റും പെന്‍സിലും വാഗ്ദാനം ചെയ്യുന്നുണ്ട്. ബലാത്സംഗക്കേസിലെ പ്രതി എന്ന വാചകം താന്‍ ഉപയോഗിച്ചിട്ടെല്ലെന്നും അദ്ദേഹം പറയുന്നു.

    മാധ്യമ പ്രവര്‍ത്തകനുമായി സംസാരിച്ചിട്ടില്ല

    മാധ്യമ പ്രവര്‍ത്തകനുമായി സംസാരിച്ചിട്ടില്ല

    ദിലീപിനെ ബലാത്സംഗക്കേസിലെ പ്രതി എന്ന് വിശേഷിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനുമായി താന്‍ സംസാരിച്ചിട്ടില്ലെന്ന് ആര്‍എസ് വിമല്‍ പറയുന്നു. അത്തരത്തില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് വിമല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

    വിമലിനെ ചതിച്ച് ദിലീപ്

    വിമലിനെ ചതിച്ച് ദിലീപ്

    എന്ന് നിന്റെ മൊയ്തീന്‍ സിനിമയാക്കുന്നതിനായി ആര്‍എസ് വിമല്‍ ആദ്യം സമീപിച്ചത് കാവ്യയെയായിരുന്നു. കാവ്യ വഴി ദിലീപ് ചിത്രത്തിലേക്കെത്തി. നിരവധി ചര്‍ച്ചകളും നടന്നു. എന്നാല്‍ ഒടുവില്‍ ദിലീപ് പിന്മാറുകയായിരുന്നു. പിന്നീട് തന്നിലൂടെ മുതലെടുപ്പിനും ശ്രമം നടത്തിയെന്ന് ആര്‍എസ് വിമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

    പണം നിര്‍മാതാക്കള്‍ നല്‍കണം

    പണം നിര്‍മാതാക്കള്‍ നല്‍കണം

    ദിലീപ് നല്‍കിയ 30 ലക്ഷം രൂപ കാഞ്ചനമാല തിരികെ നല്‍കണമെന്ന് പറഞ്ഞ ആര്‍എസ് വിമല്‍ ഈ പണം കാഞ്ചനമാലയ്ക്ക് എന്ന് നിന്റെ മൊയ്തീന്റെ നിര്‍മാതാക്കള്‍ നല്‍കണമെന്നും പറയുകയുണ്ടായി. ദിലീപ് 30 ലക്ഷം മുടക്കി വാര്‍ത്തയുണ്ടാക്കുകയായിരുന്നെന്നും ആര്‍എസ് വിമല്‍ പറയുന്നു.

    തെറ്റായ വാര്‍ത്തകള്‍ നിരവധി

    തെറ്റായ വാര്‍ത്തകള്‍ നിരവധി

    ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെതിരെ നിരവധി സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഈ വിഷയത്തില്‍ പല വാര്‍ത്തകളും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ്. പല മാധ്യമ വാര്‍ത്തകളും നിഷേധിച്ച് അതുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയിട്ടുണ്ട്.

    ഫേസ്ബുക്ക് പോസ്റ്റ്

    ആര്‍എസ് വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    English summary
    RS Vimal against online medias who misreport his words about Kanchanala Love Memorial. He post a write up in Facebook with the screen shot of the news which misreport his words.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X