»   »  ആണിന്റെ കരുത്തുള്ള ഭാഷ; രുദ്ര സിംഹാസനം ട്രെയിലര്‍ കാണാം

ആണിന്റെ കരുത്തുള്ള ഭാഷ; രുദ്ര സിംഹാസനം ട്രെയിലര്‍ കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam


സുരേഷ് ഗോപി നായകനായി എത്തുന്ന ഫാന്‍സി ത്രില്ലര്‍ രുദ്രസിംഹാസനത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് താരം എത്തുന്നത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന ചിത്രത്തിന് ശേഷം സുനില്‍ പരമേശ്വരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് രുദ്രസിംഹാസനം. സുനില്‍ പരമേശ്വരന്റെ തന്നെ രുദ്രതാളം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

sureshgopi

തമിഴ് ചിത്രമായ ഐ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന് ശേഷം സുരേഷ് ഗോപി മലയാളം സിനിമയിലേക്ക് തിരിച്ച് വരുന്ന ചിത്രം കൂടിയാണിത്. മനസ് പറയുന്ന വഴിയേ സഞ്ചരിക്കുന്ന രുദ്ര സിംഹന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.


അനില്‍ മാധവനും സുനില്‍ പരമേശ്വരനും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണി നായിക വേഷത്തില്‍ എത്തുന്നത്. ശ്വേത മേനോന്‍, കനിഹ, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ജിത്തു ദാമോദര്‍ ക്യാമറ ചലിപ്പിച്ച ചിത്രം വരിക്കാശ്ശേരി മനയിലാണ് ചിത്രീകരിച്ചത്.

English summary
In order to introduce the Dolby Atmos effect to the audience the trailer was launched in Dolby Atmos. 'Rudra Simhasanam' is the first Malayalam movie made in Dolby Atmos.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam