»   » റണ്‍ ബേബി റണ്‍ ഓടുന്നു; താപ്പാന മുടന്തുന്നു

റണ്‍ ബേബി റണ്‍ ഓടുന്നു; താപ്പാന മുടന്തുന്നു

Posted By:
Subscribe to Filmibeat Malayalam

റംസാന്‍-ഓണം സീസണിലെ ബോക്‌സ് ഓഫീസ് ഹിറ്റായി മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍ കുതിയ്ക്കുന്നു. തിരുവോണ നാളില്‍ തിയറ്ററുകളിലെത്തിയ ജോഷി ചിത്രം മറ്റു സിനിമകളെയെല്ലാം ബഹുദൂരം പിന്തള്ളിയാണ് പ്രദര്‍ശനം തുടരുന്നത്. ലാലിന്റെ സമീപകാലത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ചതെന്ന അഭിപ്രായം നേടിയതാണ് റണ്‍ ബേബി റണ്ണിന്റെ കളക്ഷനിലും പ്രതിഫലിയ്ക്കുന്നത്.

മോഹന്‍ലാലും അമലപോളും തമ്മിലുള്ള കെമിസ്ട്രിയും ജോഷിയുടെ സംവിധാനമികവുമാണ് ചിത്രത്തിന്റെ ജീവന്‍. മൂന്നാം വാരം പിന്നിടുമ്പോഴും ബോക്‌സ് ഓഫീസില്‍ ഒന്നാമതായി തുടരുന്ന ചിത്രം ആദ്യ പത്ത് ദിവസത്തിനുള്ളില്‍ തന്നെ 7.5 കോടി രൂപ കളക്ഷന്‍ നേടിയരുന്നു. വിതരണക്കാരുടെ വിഹിതമായി 4.25 കോടി രൂപ നേടിയ സിനിമ വരുംനാളുകളിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ തന്നെയാണ് സാധ്യത.

ദിലീപ് നായകനായ മിസ്റ്റര്‍ മരുമകനാണ് രണ്ടാംസ്ഥാനത്ത് തുടരുന്നത്. 3.90 കോടി നേടിയ മരുമകന്‍ ഹിറ്റ് ലിസ്റ്റില്‍ കയറിക്കൂടിയിട്ടുണ്ട്. എന്നാല്‍ മായാമോഹിനിയുടെ വിജയം പ്രതീക്ഷിച്ചെത്തിയ ദിലീപിന് മരുമകന്‍ നിരാശയാണ് സമ്മാനിയ്ക്കുന്നത്.

ഏറെ പ്രതീക്ഷകള്‍ നല്‍കിയ മമ്മൂട്ടിയുടെ ജോണി ആന്റണി ചിത്രവും ശരാശരി കളക്ഷനുമായി പ്രദര്‍ശനം തുടരുന്നുണ്ട്. ഒരു ഹിറ്റ് കാത്തിരിയ്ക്കുന്ന മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്താന്‍ താപ്പാനയ്ക്ക് കഴിഞ്ഞിരുന്നില്ല.

അതേസമയം ഏറെ നാള്‍ മുമ്പ് തിയറ്ററുകളിലെത്തിയ തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലും ഓണം റംസാന്‍ ചിത്രങ്ങളെ അതിജീവിച്ച് പ്രധാനകേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. 2012ലെ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളുടെ ഈ ലിസ്റ്റില്‍ ഇവ രണ്ടും ഇടം കണ്ടെത്തിയിട്ടുണ്ട്.

English summary
The Ramzan –Onam festival box-office results are out. The clear winner is Mohanlal-Amala Paul Joshy directed thriller Run Baby Run.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam