»   » 3ഡി കാമസൂത്രയുമായി രൂപേഷ് പോള്‍

3ഡി കാമസൂത്രയുമായി രൂപേഷ് പോള്‍

Posted By:
Subscribe to Filmibeat Malayalam
Rupesh Paul
രതിയുടെ വേദപുസ്തകമായ കാമസൂത്ര വീണ്ടും വെള്ളിത്തിരയിലേക്ക്. ലോകത്തിനുള്ള ഭാരതത്തിന്റെ സമ്മാനമെന്ന് വിശേഷിപ്പിയ്ക്കാവുന്ന രതി വൈജ്ഞാനിക ഗ്രന്ഥമായ കാമസൂത്രയെ ആസ്പദമാക്കി മലയാളി സംവിധായകന്‍ രൂപേഷ് പോളാണ് സിനിമയൊരുക്കുന്നത്.

1996ല്‍ മീര നായര്‍ സംവിധാനം ചെയ്ത കാമസൂത്രയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. ഇത് തീര്‍ത്തും വ്യത്യസ്തമായ ചലച്ചിത്രമാണെന്നും ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ കാമസൂത്ര ഒരുക്കുന്നതെന്നും രൂപേഷ് പറയുന്നു.

ത്രീഡിയില്‍ ചിത്രീകരിയ്ക്കുന്ന സിനിമയുടെ കഥ സംഭവിയ്ക്കുന്നത് പതിനാാലം നൂറ്റാണ്ടിലാണ്. ബാല്യത്തില്‍ വിവാഹിതയായ ഒരു രാജകുമാരി യൗവനയുക്തയായ ശേഷം തന്റെ ഭര്‍ത്താവിനെ തേടി നടത്തുന്ന യാത്രയാണ് സിനിമയുടെ പശ്ചാത്തലം. യാത്രയ്ക്കിടെ കാമസൂത്രകലയില്‍ അതീവനൈപുണ്യമുള്ള ഒരാള്‍ സഹയാത്രികനാവുന്നതോടെ രാജകുമാരിയുടെ ശരീരത്തിനും മനസ്സിനും പലമാറ്റങ്ങളും സംഭവിയ്ക്കുകയാണ്. ലൈംഗികതയുടെയും സ്‌നേഹത്തിന്റെയും പുതിയൊരു ലോകമാണ് സഹയാത്രികന്‍ രാജകുമാരിയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്.

കാന്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ സെയിന്റ് ഡ്രാക്കുള 3ഡിയുടെ പ്രഥമപ്രദര്‍ശനം നടത്തിയതിന് ശേഷമാണ് പുതിയ പ്രൊജക്ടിന്റെ കാര്യം രൂപേഷ് പോള്‍ പ്രഖ്യാപിച്ചത്. മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ 4ഡിയിലും 5ഡിയിലുമായാണ് ഒരുക്കുകയെന്നും രൂപേഷ് പറയുന്നു.

നിഹാരിക സോഥിയെന്ന പുതുമുഖം നായികയാവുന്ന ചിത്രത്തില്‍ ബ്രിട്ടീഷ് താരങ്ങളായ ഡാനി ഷെയ്‌ലര്‍, ബില്‍ ഹട്ട്‌ചെന്‍സ്, അന്ന പാസെ എന്നിവര്‍ക്കും ഒട്ടേറെ ബോളിവുഡ് താരങ്ങളും അണിനിരക്കും. ജൂണ്‍ 15ന് ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം ഇന്ത്യയ്ക്ക് പുറമെ ഫ്രാന്‍സ്, ഇറ്റലി, യുകെ എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുക.

English summary
Mollywood director Rupesh Paul is all set direct a tale of love, which borders on sexuality. Though the film is titled Kamasutra

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam