twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വാഗിന്‍സാവിന് സിനിമ ഒരു ആയുധമാണ്

    By Aswathi
    |

    ആന്‍ഡ്രി സ്വാഗിന്‍സാവ്, ലോക സിനിമയെ കുറിച്ച് അറിയന്നവര്‍ക്കു മുന്നില്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്താന്‍ അധികം വാക്കുകളുടെ ആവശ്യമില്ലെന്ന് തോന്നുന്നു. 'ദ റിട്ടേണ്‍' എന്ന ഒരേ ഒരു റഷ്യന്‍ ചിത്രത്തിന്റെ പേര് പറഞ്ഞാല്‍ മതിയാവും. 2003 ല്‍ ദ റിട്ടേണ്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാ സംവിധാന രംഗത്തെത്തിയ സ്വാഗിന്‍സാവിന്റെ 'ലെവിയാതിനാ'ണ് ഗോവയില്‍ നടന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സുവര്‍ണ മയൂരം.

    റഷ്യയിലെ സാമകാലിക പ്രശ്‌നങ്ങളോടും രാഷ്ട്രീയ ആധിപത്യത്തോടും സ്വാഗിന്‍സാവ് എന്നും തന്റെ ചിത്രങ്ങള്‍ ആയുധമാക്കി പൊരുതിക്കൊണ്ടേയിരുന്നു. അത് തന്നെയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അത് തന്നെയാണ് ലെവിയാതനയിലും പറയുന്നത്. സമകാലിക റഷ്യയിലെ സാധാരണക്കാരുടെ ജീവിതവും പ്രണയവും ദുരിതങ്ങളുമൊക്കെയാണ് ലെവിയാതന്റെ മുഖ്യ പ്രമേയം.

    റഷ്യയുടെ ഇടുങ്ങിയ ചിന്താഗതിയും അഴിമതിയുമാണ് ലെവിയാതനെങ്കിലും, തനിക്ക് ഈ ചിത്രം സംവിധാനം ചെയ്യാന്‍ പ്രേരണയായത് റഷ്യയല്ലെന്ന് സ്വാഗിന്‍സാവ് പറയുന്നു. യുഎസില്‍ നടന്ന ഒരു കേസാണത്രെ ഈ ചിത്രത്തിന് പ്രചോദനമായത്. പക്ഷെ ഇത് യുഎസിലും റഷ്യയിലു മത്രം ഒതുങ്ങി നില്‍ക്കുന്ന പ്രശ്‌നങ്ങളല്ല. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട, ചിലര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്.

    leviathan

    അഭിനയിക്കാനാണ് സ്വാഗിന്‍സാവ് പഠിച്ചത്. ഇരുപതാം വയസ്സില്‍ നോവോസൈബ്രിക്‌സില്‍ ഡ്രാമ സ്‌കൂളില്‍ ചേര്‍ന്ന് അഭിനയത്തില്‍ ബിരുദം നേടി. അഭിനയിച്ചു തുടങ്ങി. അതിനിടയില്‍ റഷ്യന്‍ അക്കാഡമി ഓഫ് തിയേറ്റര്‍ ആര്‍ട്‌സില്‍ ചേര്‍ന്ന് പഠിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ബ്ലാക്ക് റൂം എന്ന ടെലിവിഷന്‍ സീരിയല്‍ സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനത്തില്‍ തനിക്കുള്ള പ്രാഗത്ഭ്യം സ്വാഗിന്‍സാവ് തെളിയിക്കുന്നത്.

    2003 ല്‍ ദ റിട്ടേണ്‍ എന്ന ചിത്രം സംവിധാനം ചെയ്തു. അച്ഛന്‍ എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞുള്ള രണ്ട് കുട്ടികളുടെ മടങ്ങി വരവിലാണ് 'ദ റിട്ടേണ്‍' എന്ന പേര് അന്വര്‍ത്ഥമാകുന്നത്. ഒരേ സമയം മാനസികമായും സാമൂഹികമായും ചര്‍ച്ചചെയ്യപ്പെടുന്ന ചിത്രങ്ങളാണ് സ്വാഗിന്‍സാവ് സംവിധാനം ചെയ്യുന്നത്. മികച്ച അഭിപ്രായങ്ങളും നിരവധി അംഗീകാരങ്ങളും ലഭിച്ച ദ റിട്ടേണ്‍സിന് ശേഷം ദി ബാനിഷ്‌മെന്റ്, എലന എന്നീ ചിത്രങ്ങളും അദ്ദേഹം ഒരുക്കി.

    English summary
    While Russian film 'Leviathan' bagged the Golden Peacock at the closing ceremony of the 45th International Film Festival of India
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X