For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവസാനത്തെ സിനിമയാവും ഇത്! രണ്ട് മാസം ഗര്‍ഭിണിയാണ്! അന്ന് സൗന്ദര്യ പറഞ്ഞതിനെക്കുറിച്ച് സംവിധായകന്‍!

  |

  തെന്നിന്ത്യന്‍ സിനിമാ താരമായ സൗന്ദര്യയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകവും ആരാധകരും ഒരുപോലെ നടുങ്ങിയിരുന്നു. മോഹന്‍ലാലിനു ജയറാമിനുമൊപ്പം അഭിനയിച്ചാണ് ഈ താരം മലയാള മനസ്സില്‍ ഇടം നേടിയെടുത്തത്. പൊന്നുമണി എന്ന ചിത്രത്തിലൂടെ ഉദയകുമാറായിരുന്നു ഈ താരത്തെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. അടുത്തിടെ തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കുന്നതിനിടയിലായിരുന്നു അദ്ദേഹം സൗന്ദര്യയുമായുള്ള സൗഹൃത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

  അണ്ണായെന്നായിരുന്നു തന്നെ സൗന്ദര്യ തന്നെ വിളിച്ചിരുന്നത്. ഈ വിളി കേട്ടപ്പോള്‍ ആദ്യം താന്‍ അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ശരിക്കും സഹോദരനായി കാണുന്നതിനാലാണ് ആ വിളിയെന്ന് മനസ്സിലാക്കിയതോടെ താന്‍ സന്തോഷിക്കുകയായിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളിലെല്ലാം അവള്‍ തന്നെ വിളിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പൊന്നുമണിക്ക് ശേഷം ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയിലായിരുന്നു താരം അഭിനയിച്ചത്. ഇതിന് ശേഷമാണ് സൗന്ദര്യ വലിയ താരമായി മാറിയത്.

  അവളുടെ വീടിന്റെ ഗൃഹപ്രവേശനത്തിനും അവളുടെ വിവാഹത്തിലുമൊക്കെ പങ്കെടുക്കാനായി തന്നെ വിളിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിലൊന്നും പങ്കെടുക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. എല്ലാ കാര്യത്തെക്കുറിച്ചും ആദ്യം തന്നെ അറിയിച്ചിരുന്നുവെങ്കിലും പങ്കെടുക്കാനായിരുന്നില്ല. അവളുടെ വീട്ടിലേക്ക് ആദ്യമായി പോയത് അവള്‍ക്ക് അന്ത്യയാത്ര നല്‍കുന്നതിന് വേണ്ടിയായിരുന്നു എന്നത് വളരെ സങ്കടകരമായ കാര്യമാണെന്നും സംവിധായകന്‍ പറയുന്നു.

  ചന്ദ്രമുഖിയുടെ കന്നഡ പതിപ്പില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. ഇതായിരിക്കും തന്‍രെ അവസാനത്തെ സിനിമയെന്നായിരുന്നു അന്നവള്‍ പറഞ്ഞത്. ഇനി അഭിനയിക്കുന്നില്ലെന്നും രണ്ട് മാസം ഗര്‍ഭിണിയാണ് താനെന്നുമായിരുന്നു അന്നവള്‍ പറഞ്ഞത്. താനും ഭാര്യയുമായി ഒരുമണിക്കൂറോളം സമയം സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് പിറ്റേദിവസമാണ് അവളുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞത്.അവള്‍ക്ക് അന്ത്യയാത്ര നല്‍കുന്നതിനായാണ് താന്‍ ആദ്യമായി ആ വീട്ടിലേക്ക് പോയത്. തനിക്കൊപ്പം നില്‍ക്കുന്ന അവളുടെ ഫോട്ടോ അവിടെയുണ്ടായിരുന്നു. അത് കണ്ടതോടെ വല്ലാതെ സങ്കടം വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. സിനിമ ഒരു കുടുംബ പോലെയായാണ് താന്‍ കരുതുന്നതെന്നുമായിരുന്നു ഉദയകുമാര്‍ പറഞ്ഞത്.

  ജയറാം നായകനായെത്തിയ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാളത്തിലേക്ക് എത്തിയത്. മോഹന്‍ലാല്‍ ചിത്രമായ കിളിച്ചുണ്ടന്‍ മാമ്പഴത്തിലും സൗന്ദര്യ അഭിനയിച്ചിരുന്നു. ആമിന എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

  തെലുങ്കിലും കന്നഡയിലുമൊക്കെ സജീവമായിരുന്ന സൗന്ദര്യ പിന്നീട് തമിഴിലും മലയാളത്തിലും എത്തിയിരുന്നു.മലയാളത്തില്‍ രണ്ട് സിനിമകളിലേ അഭിനയിച്ചുള്ളൂവെങ്കിലും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. 2004 ല്‍ ഒരു വിമാനാപകടത്തിലായിരുന്നു താരം യാത്രയായത്. കുടുംബ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചെത്തിയതിന് പിന്നാലെയായാണ് താരം അപകടത്തില്‍പ്പെട്ടത്. എംബിബിഎസ് പഠനം ഉപേക്ഷിച്ചായിരുന്നു ഈ താരം സിനിമയിലേക്ക് എത്തിയത്.

  അമിതാഭ് ബച്ചന്റെ കൂടെയായിരുന്നു ആദ്യം സൗന്ദര്യ അഭിനയിച്ചത്. പിന്നീട് മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. രജനീകാന്ത്, മോഹന്‍ലാല്‍, ജയറാം, ചിരഞ്ജീവി, കമല്‍ഹാസന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതിനെക്കുറിച്ചായിരുന്നു താരം ഒടുവിലായി സംവിധായകനോട് പറഞ്ഞത്.

  English summary
  RV Udhayakumar remembering about Soundarya.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X