For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിളക്കം നഷ്ടപ്പെടുന്ന ദേശീയ പുരസ്‌കാരങ്ങള്‍

  By Ravi Nath
  |

  S Janaki
  അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കെ......, തളിരിട്ട കിനാക്കള്‍ തന്‍......., തുമ്പി വാ തുമ്പകുടത്തിന്‍..... , ഗോപികെ നിന്‍ വിരല്‍ തുമ്പുരുമ്മി..... ഇങ്ങനെ മലയാളഭാഷ മരിച്ചാലും മറക്കാത്ത ഭാവസുന്ദരഗാനങ്ങള്‍ കൊണ്ട് മലയാളിയുടെ മനം കുളിര്‍പ്പിച്ച ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ്. ജാനകിയെ പത്മപുരസ്‌കാരം തിരസ്‌കരിക്കാന്‍ പ്രേരിപ്പിച്ചതെന്തായിരുന്നു.

  അരനൂറ്റാണ്ടിലേറെ പാട്ടുമായി ആരാധകര്‍ക്കൊപ്പം നിന്ന ജാനകിയമ്മ വാക്കുകൊണ്ടും നോക്കുകൊണ്ടും ആരേയും വേദനിപ്പിച്ചിട്ടുണ്ടാവില്ല. നിര്‍മ്മലമായ ചിരിയോടെ ലളിതമായ വേഷത്തില്‍ പാടുമ്പോള്‍ മാത്രം ഉന്നതങ്ങളിലേക്ക് ഇയര്‍ന്നുപൊങ്ങുന്ന ജാനകിയമ്മ പത്മപുരസ്‌കാരം വേണ്ട തിരിച്ചെടുത്തോളൂ എന്നു പറയുന്നുണ്ടെങ്കില്‍ അത് അഹങ്കാരത്തിന്റേതല്ല, അപമാനിച്ചുകടന്നുപോയവര്‍ക്കുള്ള ഒരു താക്കീതു മാത്രമാണ്.

  ഒട്ടുമിക്ക ഇന്‍ഡ്യന്‍ ഭാഷകളിലും പാടിയ ജാനകിയമ്മ ഏറ്റവും കൂടുതല്‍ പാടിയത് മലയാളത്തിലും തമിഴിലുമാണ്. ഇപ്പോള്‍ തമിഴ്‌നാട്
  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവരുടെ ലിസ്റ്റില്‍ നിന്നാണ് ജാനകിയമ്മ പുരസ്‌കൃതയായത്.

  ഒരു കലാകാരി അവരുടെ മുക്കാല്‍ പങ്ക് ജീവിതവും കലയ്ക്കുവേണ്ടി സമര്‍പ്പിച്ചു. ഇന്നലെ വന്ന് ആളായവരെല്ലാം ഒട്ടേറെ ദേശീയ
  ബഹുമതികള്‍കരസ്ഥമാക്കിയപ്പോള്‍ പ്രതിബദ്ധതയുള്ള പലരേയും നമ്മുടെ നാടും സംസ്‌കാരികവകുപ്പും രാഷ്ട്രീയ മേലാളന്‍മാരും മറന്നു. താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യഥാര്‍ത്ഥകലാകാരന്‍മാരെയും വ്യക്തികളേയും തഴഞ്ഞുകൊണ്ട് പലരും ഇവിടെ പലതും നേടി.

  ഒടുവില്‍ വൈകിയ വേളയിലുണ്ടായ തിരിച്ചറിവ് മാധുരി പറഞ്ഞ പോലെ പുളിച്ച പഴങ്കഞ്ഞി നീക്കിവെച്ച് സ്‌നേഹത്തോടെ കഴിച്ചോളൂ എന്നു
  പറഞ്ഞ അവസ്ഥയായിരുന്നു. എല്ലാരംഗത്തും ദക്ഷിണേന്ത്യയോട് അവമതിക്കുന്ന കേന്ദ്രഭരണ നേതൃത്വം കലാകാരന്‍മാരോടും ഇക്കാലമത്രയും നെറികേടുകളെ കാണിച്ചിട്ടുള്ളൂ.

  മലയാളത്തിന് ഇക്കുറി മധുവിന് മാത്രം അതും പത്മഭൂഷണ്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു സമാധാനിപ്പിക്കല്‍ പോലെ പത്മശ്രീ. സത്യസന്ധമായ
  അംഗീകാരങ്ങള്‍ ആരുടേയും ജീവിതത്തില്‍ പ്രോത്സാഹനങ്ങളാണ്. അത് പക്ഷേ ആദരവിന്റെ അടിസ്ഥാനത്തിലും നല്‌കേണ്ട സമയത്തും നല്‍കുമ്പോഴാണ് അംഗീകാരമായി മാറുന്നത്.

  മലയാളസിനിമ ഇന്ത്യന്‍ സിനിമയുടെ തിലകക്കുറി തന്നെയായിരുന്നു എന്നും. അത് ഉത്തരേന്ത്യന്‍ ലോബികളുടെ അധികാരഗര്‍വ്വില്‍ മങ്ങി പോകുന്നതല്ല. അംഗീകാരങ്ങള്‍ നല്കാതെ അവഗണിച്ചാലും കാലം അടയാളപ്പെടുത്തിയ ചരിത്രം തന്നെയായി അത് നിലനില്‍ക്കുക തന്നെ ചെയ്യും.

  English summary
  Veteran playback singer S Janaki on Saturday turned down the Padma Bhushan on grounds that few people from southern states figure in the awards list and that the honour to her has come too late.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X