»   » ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്ന്

ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്ന്

Posted By:
Subscribe to Filmibeat Malayalam
Antony Perumbavoor
കൊച്ചി: പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന ശ്രീനിവാസന്‍ ചിത്രത്തില്‍ സൂപ്പര്‍താരങ്ങളെ പരിഹസിച്ചുവെന്നതുസംബന്ധിച്ച കോലാഹലങ്ങള്‍ക്കിടെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ് കുമാറിനെ മോഹന്‍ലാലിന്റെ സന്തതസഹചാരിയായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍.

ഫോണില്‍ വിളിച്ചാണത്രേ ആന്റണി എസ് കുമാറിനെ ഭീഷണിപ്പെടുത്തുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. എസ് കുമാര്‍ തന്നെയാണ് ഒരു ചാനല്‍ ചര്‍ച്ചക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലിനെ പരിഹരിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നുവത്രേ ആന്റണിയുടെ ഭീഷണി.

ശ്രീനിവാസനോട് ഇതിനെതിരെ പ്രതികരിക്കുമെന്നും ആന്റണി പറഞ്ഞിട്ടുണ്ടത്രേ. വേണ്ടിവന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വച്ച് പടമെടുത്ത് ശ്രീനിയെ കളിയാക്കുമെന്നും ആന്റണി പറഞ്ഞുവെന്ന് എസ് കുമാര്‍ പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ഉദയനാണ് താരത്തിന്റെ കഥാതുടര്‍ച്ചയാണ് 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍'. സൂപ്പര്‍താരങ്ങള്‍ക്കെതിരെ അതിരുവിട്ട പരിഹാസമാണ് ചിത്രത്തിലുള്ളതെന്ന് ഇതിനകം തന്നെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ചിത്രത്തില്‍ ആരെയും ബോധപൂര്‍വം മോശക്കാരനാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകാരാന്‍ കൂടിയായ നടന്‍ ശ്രീനിവാസന്‍ പറഞ്ഞു.

English summary
Cameraman S Kumar alleged that producer Antony Perumbavoor threatened him over the movie Padmasree Bharat Dr Saroj Kumar,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X