Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ലോലിതന് കൊണ്ടുവന്ന ഭാഗ്യം!
മറിമായമെന്ന ഹാസ്യ പരമ്പര മലയാളസിനിമയ്ക്ക് മികച്ച ചില അഭിനേതാക്കളെ സമ്മാനിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളാണ് എസ് പി ശ്രീകുമാര്‍. മറിമായത്തില്‍ ലോലിതനായി എത്തി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ശീകുമാര്‍ സിനിമയിലും വ്യത്യസ്തമായ വേഷങ്ങളാണ് ചെയ്യുന്നത്. പുതുമുഖങ്ങള്‍ സിനിമയിലെത്തുന്നത് പുതികാര്യമല്ല. പക്ഷേ സിനിമ അവരെ സ്വീകരിക്കുകയെന്നത് എല്ലായ്പ്പോഴും നടക്കാറുള്ളതല്ല.
ശ്രീകുമാര്‍ ഇക്കാര്യത്തിലും ഭാഗ്യമുള്ള താരമാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് മികച്ച ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ലോലിതന് കഴിഞ്ഞത്. പാപ്പിലിയോ ബുദ്ധയിലെ ആദിവാസി യുവാവും എബിസിഡിയിലെ ഹാസ്യകഥാപാത്രവും പിന്നാലെ വന്ന മെമ്മറീസിലെ പരമ്പര കൊലയാളിയുടെ വേഷവുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ശരിയ്ക്കും പറഞ്ഞാല്‍ പുതുമുഖതാരങ്ങള്‍ക്ക് പ്രത്യേകിച്ചും ഹാസ്യതാരമായും സഹനടന്മാരായും എത്തുന്നവര്‍ക്ക് ഇത്തരത്തിലുള്ള വേഷങ്ങള്‍ സിനിമയില്‍ ലഭിയ്ക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ളകാര്യമാണ്. എന്തായാലും സിനിമയിലും ശ്രീകുമാര്‍ കഴിവുതെളിയിച്ചുകഴിഞ്ഞുവെന്നതില് രണ്ടുപക്ഷമില്ല.

അഭിനയം അഭിനിവേശമാണെന്ന് പറയുന്ന ശ്രീകുമാര്‍ സ്കൂള്‍ കാലത്തുതന്നെ നാടങ്ങളിലും മറ്റും സ്ഥിരം സാന്നിധ്യമായിരുന്നു. കഥാപാത്രം തമാശക്കാരനാണോ, വില്ലനാണോ എന്നതൊന്നും തനിയ്ക്ക് ഒരു വിഷയമേയല്ലെന്നും എന്തെങ്കിലുമൊക്കെ പുതുമകളുള്ള കഥാപാത്രമാകണം ലഭിക്കുന്നതെന്ന് മാത്രമാണ് ആഗ്രഹമെന്നും താരം പറയുന്നു. ഇതുവരെ സിനിമയില്‍ ചെയ്തതില്‍ എബിസിഡിയിലെ കഥാപാത്രമാണ് തനിയ്ക്കേറെ ഇഷ്ടമെന്നും ശ്രീകുമാര്‍ പറയുന്നു. ഇപ്പോള്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുന്നതിനാല്‍ കൂടുതല്‍ ചാനല്‍ പരിപാടികള്‍ ഏറ്റെടുക്കുന്നില്ലെന്ന് താരം പറയുന്നു.
അമൃത ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രീകുമാര്‍ ടിപി പരിപാടികളിലേയ്ക്ക് വരുന്നത്. പക്ഷേ പേരുനല്‍കിയത് മറിമായത്തിലെ ലോലിതനാണെന്ന കാര്യത്തില്‍ ശ്രീകുമാറിന് സംശയമേതുമില്ല.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ