»   » സാജന് രണ്ടാം ഭാഗം വരുന്നു

സാജന് രണ്ടാം ഭാഗം വരുന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ചിത്രങ്ങളിലെ എക്കാലത്തെയും മനോഹരമായ പ്രണയചിത്രമായിരുന്നു 1991ല്‍ പുറത്തിറങ്ങിയ സാജന്‍. സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത് തുടങ്ങിയ മൂന്ന് താരങ്ങളുടെയും കരിയറില്‍ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. വളരെ മനോഹരമായതും ഹൃദസ്പര്‍ശിയായതുമായ ഒരു പ്രണയകഥ അത്രതന്നെ മനോഹരമായിട്ടായിരുന്നു അവതരിപ്പിച്ചത്. സാജനിലെ പാട്ടുകളും ഏറെക്കാലം ഇന്ത്യമുഴുവന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ സാജന് രണ്ടാം ഭാഗംവരുന്നുവെന്നൊരു സന്തോഷവാര്‍ത്ത വന്നിരിക്കുകയാണ്. സാജന്‍ ഒരുക്കിയ സംവിധായകന്‍ ലോറന്‍സ് ഡിസൂസയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ആരായിരിക്കും നായികാ നായകന്മാരെന്ന കാര്യം ലോറന്‍സ് വെളിപ്പെടുത്തിയിട്ടില്ല. രണ്ടാം ഭാഗത്തിന്റെ പേരും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ലോറന്‍സ് പറയുന്നു.

Saajan

ചിത്രത്തിന്റെ തിരക്കഥ തയ്യാറായിക്കഴിഞ്ഞു. ത്രികോണ പ്രണയകഥതന്നെയാണ് രണ്ടാം ഭാഗത്തിന്റെയും പ്രമേയം. രണ്ട് നായകന്മാരും ഒരു നായികയുമാണ് ചിത്രത്തിലുണ്ടാവുക. മുന്‍നിര താരങ്ങള്‍തന്നെയായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക. ചിലരുടെയെല്ലാം പേര് പരിഗണനയിലുണ്ട്- ലോറന്‍സ് പറഞ്ഞു.

പഴയ ഹിറ്റുകള്‍ റീമേക്ക് ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടു തുടങ്ങിയപ്പോഴാണ് ഞാന്‍ അതിനെക്കുറിച്ച് ആലോചിച്ചത്. ഒടുവില്‍ സാജന് രണ്ടാംഭാഗമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു- സംവിധായകന്‍ വ്യക്തമാക്കി.

സാജനില്‍ സഞ്ജയ് ദത്ത് ഒരു അനാഥനായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. പിന്നീത് ദത്തിന്റെ കഥാപാത്രം സാഗര്‍ എന്ന പേരില്‍ വലിയ കവിയായി മാറുകയായിരുന്നു. മാധുരി ചെയ്ത കഥാപാത്രം കവി സാഗറിന്റെ വലിയ ആരാധികയായിരുന്നു. സല്‍മാന്റെ കഥാപാത്രം കൂടി രംഗത്തെത്തുന്നതോടെ ത്രികോണ പ്രണയം സംഭവിയ്ക്കുകയാണ്.

English summary
Director Lawrence D'Souza is all set to make a sequel of his 1991 hit film 'Saajan' featuring.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam