»   » പൃഥ്വിയുടെ വിലക്ക് അനുചിതം: സാബു ചെറിയാന്‍

പൃഥ്വിയുടെ വിലക്ക് അനുചിതം: സാബു ചെറിയാന്‍

Posted By:
Subscribe to Filmibeat Malayalam
Prithviraj
നടന്‍ പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് തികച്ചും അനാവശ്യമാണെന്ന് നടപടിയാണെന്ന്
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനു മായ സാബു ചെറിയാന്‍.

പൃഥ്വി അംഗമായ അമ്മയുമായി മുന്‍കൂര്‍ ആലോചിക്കാതെയും ആശയവിനിമയം നടത്താതെയും ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലെന്നാണ് ചട്ടം. മാത്രമല്ല, ഒരു നടനെ വിലക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അധികാരമുണ്ടോ എന്ന കാര്യവും ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

ഇതു കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ നിലനി ല്‍ക്കണമെന്നുമില്ലെന്നു സാബു ചെറിയാന്‍ ചൂണ്ടിക്കാട്ടി. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സാബു വിലക്കിനെതിരെ പ്രതികരിച്ചത്.

മലയാള സിനിമാലോകം വലിയ പ്രശ്‌നങ്ങളില്ലാതെ ഇപ്പോള്‍ സുഗമമായി മുന്നോട്ടു പോകുകയാണ്. ഈ സാഹചര്യത്തില്‍ അനാവശ്യ പ്രശ്ങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ സംഘടനകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു സാബു ചെറിയാന്‍ പറഞ്ഞു.

പൃഥിരാജിന് വിലക്ക് ഏര്‍പ്പെടുത്തിയതായി അമ്മയെയും ഫെഫ്കയെയും അറിയിച്ചിട്ടുണ്ടെന്നു പ്രൊഡ്യുസേഴ്‌സ് അസോസിയിഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെടുമ്പോള്‍ അറിയിപ്പൊന്നും കിട്ടിയില്ലെന്നാണ് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞത്.

പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്തരഘുപതി രാഘവ രാജാറം എന്ന ചിത്രം പാതിവഴിയ്ക്ക് ഉപേക്ഷിച്ചതാണ് ഇപ്പോള്‍ തര്‍ക്കത്തിനിടയാക്കിയത്. ഇതിനെതിരെ നിര്‍മാതാവ് പരാതിയുമായി പ്രൊഡ്യൂസേഴസ് അസോസി യേഷനില്‍ എത്തിയതോടെയാണ് ഈ ചിത്രം പൂര്‍ത്തിയാക്കാതെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പൃഥിരാജിനെ അനുവദിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്.

അതേസമയം പൃഥ്വിയുടെ വിലക്കിനെ സംബന്ധിച്ച് സംഘടനയ്ക്കുള്ളില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതിന്റെ സൂചനകളാണ് സാബുവിനെപ്പോലുള്ള നിലപാടെന്നും കരുതപ്പെടുന്നു.

English summary
P.K. Muraleedharan, the producer of a film called ‘Raghupati Raghava Rajaram’, had filed a complaint with the producers association.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam