»   » സച്ചിന്റെ സിനിമ ആദ്യദിനം നേടിയത് കോടികള്‍! ഡോക്യൂമെന്ററി സിനിമ വെള്ളിയാഴ്ച നേടുന്നത് മികച്ച സംഖ്യ!!!

സച്ചിന്റെ സിനിമ ആദ്യദിനം നേടിയത് കോടികള്‍! ഡോക്യൂമെന്ററി സിനിമ വെള്ളിയാഴ്ച നേടുന്നത് മികച്ച സംഖ്യ!!!

Posted By:
Subscribe to Filmibeat Malayalam

ക്രിക്കറ്റ് ഗാലറികളെ പ്രകമ്പനം കൊള്ളിച്ച ആരവം ഇന്നലെ മുതല്‍ തിയറ്ററുകളിലും മുഴങ്ങി കേള്‍ക്കുകയായിരുന്നു. സച്ചിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ എ ബില്യണ്‍ ഡ്രീംസ് ഇറങ്ങുന്നതിന് മുന്നെ ഹിറ്റായിരുന്നു.

ക്രിക്കറ്റ് പ്രേമികളടക്കം പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ സുചിപ്പിക്കുന്നതും സിനിമയുടെ വിജയമാണ്. ഇന്നലെ റിലീസ് ചെയ്ത സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് സംവിധാനം ചെയ്തത് ജെയിംസ് എറിക്‌സാണ്.

sachin-

ആദ്യദിനം സിനിമ തിയറ്ററുകളില്‍ നേടിയത് 8.40 കോടി രൂപയായിരുന്നു. സിനിമയുടെ കളക്ഷന്‍ സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ്. ഇന്ത്യയില്‍ 2400 സ്‌ക്രീനുകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. വിദേശത്ത് 400 സ്‌ക്രീനുകളിലും.

ഡോക്യുമെന്ററി സിനിമയായിട്ടാണ് സച്ചിന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഒപ്പം വെള്ളിയാഴ്ചറിലീസ് ചെയ്തിട്ടും സിനിമ മികച്ച പ്രതികരണമാണ് നല്‍കുന്നതെന്നും തരണ്‍ ട്വീറ്റിലുടെ പറയുന്നു.

English summary
‘Sachin: A Billion Dreams’ box-office collection Day 1: Sachin Tendulkar’s biopic opens on a strong note
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam