»   » മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ പ്രകടിപ്പിച്ച ആ ആഗ്രഹത്തില്‍ നിവിന്‍ പോളി ഏറെ സന്തോഷിക്കുന്നു

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ പ്രകടിപ്പിച്ച ആ ആഗ്രഹത്തില്‍ നിവിന്‍ പോളി ഏറെ സന്തോഷിക്കുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

മകനെ ക്രിക്കറ്റ് താരമാക്കാന്‍ ആഗ്രഹിക്കുന്ന അച്ഛനായി നിവിന്‍ പോളി തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു 1983. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാധകനായ രമേശന്റെ ജീവവായു ക്രിക്കറ്റാണ്. തന്റെ മുറിയില്‍ മുഴുവനും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെ ഫോട്ടോ ഒട്ടിച്ചതു കണ്ട് ഇതാരാണെന്ന് ഭാര്യ ചോദിക്കുന്ന രംഗം തിയേറ്ററികളില്‍ പ്രേക്ഷകനെ കുടുകുടെ ചിരിപ്പിച്ച രംഗമാണ്.

ഏതൊരു ഇന്ത്യക്കാരന്റെയും ആഗ്രഹമാണ് ക്രിക്കറ്റ് ഇതിഹാസമായ മാസ്റ്റര്‍ ബ്ലാസ്റ്ററിനെ ഒന്നു കാണുകയെന്നുള്ളത് അക്കാര്യത്തില്‍ നിവിന്‍ പോളി ഏറെ ഭാഗ്യവാനാണ്. സച്ചിന്റെ ഉമസ്ഥതയിലുള്ള ഐഎസ്എല്‍ ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ നിവിന്‍ പോളിയാണ്. മറ്റു താരങ്ങള്‍ക്കൊന്നും ലഭിക്കാത്ത അപൂര്‍വ്വ ഭാഗ്യമാണ് നിവിന്‍ പോളിക്ക് ലഭിച്ചത്.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കൊപ്പം നിവിന്‍ പോളി

തന്റെ ഇഷ്ട താരത്തെ നേരില്‍ കാണാനും അടുത്തിടപഴകാനും ലഭിച്ച അവസരത്തെ ജീവിതത്തിലെ തന്നെ ഏറ്റഴു വലിയ ഭാഗ്യങ്ങളിലൊന്നായാണ് നിവിന്‍ പോളി കാണുന്നത്. ചെറുപ്പം മുതല്‍ സച്ചിനോട് കടുത്ത ആരാധനയാണ്. സിനിമയില്‍ പ്രധാന താരമായി മാറുന്നതിനു മുന്‍പ് സെലിബ്രിറ്റ് ക്രിക്കറ്റിലെ പ്രധാന ബാറ്റ്‌സ്മാനായിരുന്നു നിവിന്‍.

സച്ചിന്‍ വെളിപ്പെടുത്തിയ ആഗ്രഹം

നിവിന്‍ പോളിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് 1983. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ക്രിക്കറ്റിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് താരമായി മാറാന്‍ കൊതിച്ച രമേശനായാണ് താരം വേഷമിട്ടത്. തനിക്ക് നടക്കാതെ പോയ ആഗ്രഹം മകനിലൂടെ നടത്തിയെടുക്കാനായി യഞ്ജിക്കുന്ന പിതാവായി നിവിന്‍ പോളി തകര്‍ത്ത് അഭിനയിച്ച ചിത്രത്തെക്കുറിച്ച താരം തന്നെ സച്ചിന്‍ ടെണഅടുല്‍ക്കറോട് സംസാരിച്ചിരുന്നു.

സബ്‌ടൈറ്റിലിനെക്കുറിച്ച ചോദിച്ചിരുന്നു

ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞയുടന്‍ തന്നെ ചിത്രം സച്ചിനെ കാണിക്കാനായി അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നത് നടന്നില്ല. പിന്നീട് നിവിന്‍ പോളി തന്നെയാണ് സച്ചിനോട് 1983 യെക്കുറിച്ച് സൂചിപ്പിച്ചത്.

ഡിവിഡി നേരിട്ട് തന്നേക്കൂ

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 1983 നിവിന്‍ പോളിക്കൊപ്പം ഇരുന്നു കാണുമെന്ന് അറിയിച്ചത്. ഇതിനെക്കുറിച്ച് താരത്തെ അറിയിച്ചത് എഫ് എം ചാനലാണ്. സച്ചിന്‍ അങ്ങനെയൊരു ആഹ്രഹം പ്രകടിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് അറിഞ്ഞയുടന്‍ നിവിന്‍ പോളി പ്രതികരിച്ചത്.

English summary
Sachin tendulkar will watch the fil 1983 with Nivin Pauly.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam