twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സച്ചിയുടെ ചിതാഭസ്മം പുഴയിലൊഴുക്കി; വിങ്ങലോടെ, സ്‌നേഹത്തോടെ പൃഥ്വിയുടെ ട്വീറ്റ്

    |

    നല്ല നല്ല ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ബാക്കി വച്ച് സച്ചി പോയി. ആ തീരാ നഷ്ടത്തിന് പകരം വയ്ക്കാന്‍ ഇനിയാര്‍ക്കും കഴിയില്ല. സച്ചിയുടെ വേര്‍പാടില്‍ നല്ല സിനിമയെ ആഗ്രഹിയ്ക്കുന്ന ആരും വിങ്ങുന്നു. വേദന ഒട്ടും സഹിക്കാന്‍ കഴിയാതെയാണ് സച്ചിയുടെ അടുത്ത സുഹൃത്തും നടനുമായ പൃഥ്വിരാജും നില്‍ക്കുന്നത്. സച്ചിയുടെ വേര്‍പാടില്‍ ആദ്യാ- അവസാനം വരെ കുടുംബത്തിനൊപ്പം നിന്ന പൃഥ്വി അദ്ദേഹത്തിന്റെ ചിതാഭസ്മം പുഴയിലൊഴുക്കുമ്പോഴും കൂടെയുണ്ടായിരുന്നു. ചിതാ ഭസ്മം ഒഴുകുന്ന ദൃശ്യം പൃഥ്വി സച്ചിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പങ്കുവച്ചു.

    സച്ചി എന്നെഴുതി ഹൃദയത്തിന്റെ ഇമോജി നല്‍കിയാണ് പൃഥ്വി ഫോട്ടോ പങ്കുവച്ചത്. ആ അവസ്ഥയില്‍ പൃഥ്വിയ്ക്ക് ഒന്നും പറയാന്‍ കഴിയില്ല എന്നും, അദ്ദേഹത്തിന്റെ വികാരം എന്താണെന്നും മനസ്സിലാക്കാന്‍ ആരാധകര്‍ക്ക് സാധിക്കുന്നു. കൂപ്പു കൈയ്യോടെ ആരാധകര്‍ കമന്റ് ബോക്‌സിലെത്തുന്നു. പൃഥ്വിയുടെ നന്മയെ കുറിച്ചാണ് പലരും സംസാരിക്കുന്നത്. വാരിയംകുന്നന്‍ എന്ന ചിത്രത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും ഈ ട്വീറ്റിന് താഴെ വന്നു.

    സോഷ്യല്‍ മീഡിയയില്‍ മുഖം മറച്ച് വയ്ക്കുന്ന നസ്‌റിയ, പൊരുള്‍ മനസ്സിലാവാതെ ആരാധകര്‍സോഷ്യല്‍ മീഡിയയില്‍ മുഖം മറച്ച് വയ്ക്കുന്ന നസ്‌റിയ, പൊരുള്‍ മനസ്സിലാവാതെ ആരാധകര്‍

    prithvirajandsachy

    Recommended Video

    സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

    മലയാളികളല്ലാത്ത ആളുകളും പൃഥ്വിയെയും സച്ചിയെയും അവരുടെ സിനിമകളെയും കുറിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ് എത്തുന്നുണ്ട്. സച്ചിയുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരും, അതിന് പൃഥ്വിയ്ക്ക് പിന്തുണ നല്‍കുന്നവരും ആ ഒഴുകുന്ന ചിതാഭസ്മത്തിന് താഴെ എത്തി. രണ്ടേ രണ്ട് സിനിമകള്‍ മാത്രമാണ് സച്ചി സംവിധാനം ചെയ്തത്. അനാര്‍ക്കലി, അയ്യപ്പനും കോശിയും. രണ്ടിലും കേന്ദ്ര കഥാപാത്രങ്ങള്‍ പൃഥ്വിരാജും ബിജു മേനോനുമായിരുന്നു. രണ്ടും മികച്ച വിജയം നേടിയ ചിത്രങ്ങളുമാണ്. സംവിധാനം ചെയ്ത സിനിമകള്‍ മാത്രമല്ല, സച്ചി തിരക്കഥ എഴുതിയ എല്ലാ സിനിമകളും വന്‍ വിജയം നേടിയവയാണ്.

    നയന്‍താരയെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിയ്ക്കുന്ന വിഘ്‌നേശ്; ഓര്‍മകളില്‍ പ്രണയ ജോഡികള്‍നയന്‍താരയെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിയ്ക്കുന്ന വിഘ്‌നേശ്; ഓര്‍മകളില്‍ പ്രണയ ജോഡികള്‍

    ഡ്രൈവിങ് ലൈസന്‍സ്, രാമലീല, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം അതില്‍ പെടുന്നു. ചോക്ലേറ്റ്, റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയത് സേതുവിനൊപ്പം ചേര്‍ന്നാണ്. ഇനിയും ചെയ്യാന്‍ ഒത്തിരി സിനിമകള്‍ ബാക്കി നില്‍ക്കെയാണ് സച്ചി ലോകത്തോട് വിട പറഞ്ഞത്. അപ്രതീക്ഷിതമായിരുന്നു ആ വിടവാങ്ങല്‍. 2020 ലെ തീരാ നഷ്ടങ്ങളിലൊന്ന്. ജൂണ്‍ 18 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ച് സച്ചി കണ്ണടച്ചു.

    prihvirajtweetsachy

    English summary
    Sachy's ashes poured into the river and Prithviraj bowed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X