twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടുത്ത മാസം കഥ പറയാന്‍ വരാം എന്ന് പറഞ്ഞ സച്ചി പിന്നെ വന്നില്ല... അജിത്തിന്റെ നടക്കാതെ പോയ സ്വപ്നം

    |

    തിരക്കഥാകൃത്തും സംവിധായകനമായ സച്ചിയുടെ അകാല മരണം സിനിമാ ലോകത്തെ സംബന്ധിച്ച് ഒരു തീരാ നഷ്ടം തന്നെയാണ്. നികത്താന്‍ കഴിയാത്ത നഷ്ടം. സിനിമയെ കുറിച്ച് ഒരുപാട് സ്വപ്‌നം കണ്ടിരുന്ന സച്ചിയുടെ മനസ്സ് നിറയെ സിനിമകള്‍ മാത്രമായിരുന്നു. പല സിനിമകളും ആലോചിച്ച് ഉറപ്പിച്ച് ചെയ്യാന്‍ തയ്യാറായി നില്‍ക്കെയാണ് സച്ചിയുടെ വിടവാങ്ങല്‍.

    അതിലൊരു സിനിമ ഇപ്പോള്‍ തമിഴ് തല അജിത്തിനെ വല്ലാതെ നിരാശപ്പെടുത്തുകയാണ്. എന്തെന്നാല്‍ ആ സിനിമ സച്ചി ആലോചിച്ചിരുന്നത് അജിത്തിന് വേണ്ടിയായിരുന്നു. സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമ കണ്ട് ഇഷ്ടപ്പെട്ട അജിത്ത് ആശംസ അറിയിക്കാനായി സംവിധായകനെ വിളിച്ചിരുന്നു. ഭാവിയില്‍ സച്ചിയുടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അജിത്തു പറഞ്ഞു.

    അജിത്തിന്റെ വാക്കുകള്‍ തനിക്ക് ലഭിച്ച അംഗീകാരമായി കരുതിയ സച്ചി വൈകാതെ ഒരു തിരക്കഥ തയ്യാറാക്കി. അജിത്തുമായി ആ സിനിമ ചര്‍ച്ച ചെയ്യാന്‍ പോവാനിരിക്കെയാണ് കൊറോണ വൈറസും ലോക്ക് ഡൗണും വന്നത്. എല്ലാം ഒരു വിധം കെട്ടടങ്ങി അടുത്ത മാസം താന്‍ വരും എന്ന് ഉറപ്പ് പറഞ്ഞ സച്ചി പിന്നെ വന്നില്ല. അങ്ങനെ ഒരു സിനിമ സംഭവിച്ചിരുന്നെങ്കില്‍ തമിഴ് - മലയാളം സിനിമാ ലോകത്തിന് അതൊരു മികച്ച നേട്ടമായിരിക്കും എന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.

    sachi-ajith

    നിര്‍മലേട്ടത്തി ആള് പൊളിയാണല്ലോ... പുതിയ ലുക്കിലുള്ള ഫോട്ടോ, വിശ്വസിക്കാന്‍ പ്രയസപ്പെട്ട് ആരാധകര്‍നിര്‍മലേട്ടത്തി ആള് പൊളിയാണല്ലോ... പുതിയ ലുക്കിലുള്ള ഫോട്ടോ, വിശ്വസിക്കാന്‍ പ്രയസപ്പെട്ട് ആരാധകര്‍

    Recommended Video

    സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

    അജിത്തിനൊപ്പമുള്ള സിനിമ മാത്രമല്ല പല സ്വപ്‌ന ചിത്രങ്ങളും സച്ചിയുടെ മനസ്സിലുണ്ടായിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോന്‍, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്യാന്‍ ആലോചിച്ചിരുന്ന ബ്രിഗാന്‍ഡ് എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കിയും പൃഥ്വിരാജിനെ നായകനാക്കിയും, ബിജു മേനോനെ നായകനാക്കിയുമുള്ള ഓരോ സിനിമകളും സച്ചിയുടെ മനസ്സിലുണ്ടായിരുന്നു.

    എല്ലാ സ്വപ്‌നങ്ങളും പാതി വഴിയില്‍ ഉപേക്ഷിച്ച് ഒരു ഹൃദയാഘാതത്തിന്റെ പേര് പറഞ്ഞ് ജൂണ്‍ 18 ന് സച്ചി ലോകത്തോട് വിടവാങ്ങി. സിനിമയില്‍ തിരക്കഥാകൃത്തായി എത്തുന്നതിന് മുന്‍പ് അഭിഭാഷകനായി ജോലി ചെയ്തു വരികയായിരുന്നു സച്ചി. ഹൈക്കോടതയില്‍ എട്ട് വര്‍ഷത്തോളം പ്രാക്ടീസ് ചെയ്ത ശേഷമാണ് എഴുത്തിലേക്ക് തിരിയുന്നത്. സേതുവിനൊപ്പം ചേര്‍ന്ന് ഒത്തിരി വിജയ ചിത്രങ്ങള്‍ എഴുതിയുണ്ടാക്കിയ സച്ചി പിന്നീട് സ്വതന്ത്രനായി എഴുതാന്‍ ആരംഭിച്ചു. അതും വിജയമായിരുന്നു. അനാര്‍ക്കലിയിലൂടെ സംവിധായകന്റെ തൊപ്പിയും വച്ചു.

    English summary
    Sachy was penned a script for Ajith also
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X