»   » ബാലകൃഷ്ണനാവാന്‍ സായ്കുമാര്‍ 14കിലോ കുറച്ചു

ബാലകൃഷ്ണനാവാന്‍ സായ്കുമാര്‍ 14കിലോ കുറച്ചു

Posted By:
Subscribe to Filmibeat Malayalam

തിയേറ്ററുകളില്‍ ചിരിപ്പടക്കമായി മാറിയ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നുവെന്നതാണ് ചലച്ചിത്രലോകത്തെ പ്രധാനവാര്‍ത്തകളില്‍ ഒന്ന്. യുവസംവിധായകന്‍ മമാസ് ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നത്. റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലും അതിന്റെ രണ്ടാം ഭാഗമായി എത്തിയ മാന്നാര്‍ മത്തായി സ്പീക്കിങിലും പ്രധാന വേഷത്തിലെത്തിയ ഇന്നസെന്റ്, സായ്കുമാര്‍, മുകേഷ് എന്നിവര്‍ തന്നെയാണ് പുതിയ ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അടുത്തകാലത്ത് സായ് കുമാര്‍ പതിവായി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന നടനായി മാറിയിട്ടുണ്ട്. ഒട്ടേറെ വില്ലന്‍ വേഷങ്ങള്‍ക്കിടിയിലാണ് സ്വഭാവനടനായി സായ് ചില ചിത്രങ്ങളില്‍ എത്തുന്നത്. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങാന്‍ തുടങ്ങുന്നതിന് മുമ്പ് വളരെ ഫഌക്‌സിബിളായ നായകന്‍, സഹനടന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് സായ്കുമാര്‍. ഇക്കൂട്ടത്തിലെ പുതിയ ചിത്രമായിരിക്കും മാന്നാര്‍ മത്തായിയുടെ രണ്ടാം ഭാഗം.

Sai Kumar in Mannar Mathai Speaking

ചിത്രത്തിലഭിനയിക്കാനായി സായ് കുമാര്‍ 14കിലോ ശരീരഭാരം കുറച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ തടിയും വച്ച് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെ സായ്കുമാര്‍ അവതരിപ്പിച്ചാല്‍ അത് പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെട്ടേയ്ക്കില്ലെന്ന ചിന്തവച്ചാണ് സായ് കുമാര്‍ തടികുറച്ചതെന്നാണ് സംവിധായകന്‍ മമാസ് പറയുന്നത്.

എഴുപുന്നയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. മുമ്പ് നാടക കമ്പനി നടത്തിയ മാന്നാര്‍ മത്തായിയും കൂട്ടരും ഈ ചിത്രത്തില്‍ ഉര്‍വശി ട്രാവല്‍സ് നടത്തിപ്പുകാരായിട്ടാണ് എത്തുന്നത്. ചിത്രത്തില്‍ അപര്‍ണ ഗോപിനാഥാണ് നായികയായി എത്തുന്നത്. വിജയരാഘവന്‍, ജനാര്‍ദ്ധനന്‍, ഷമ്മി തിലകന്‍, തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Actor Sai Kumar Sheded his body weight for the perfection of his charachter in Mannar Mathai sequel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam