»   » സൂപ്പര്‍ താരത്തെ പോലും മുട്ടു കുത്തിച്ച് സായി പല്ലവി, ഇവിടെ മാത്രമല്ല മലര്‍ മിസിന് പിടിപാട്!!

സൂപ്പര്‍ താരത്തെ പോലും മുട്ടു കുത്തിച്ച് സായി പല്ലവി, ഇവിടെ മാത്രമല്ല മലര്‍ മിസിന് പിടിപാട്!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഒരു മലര്‍ വസന്തം തീര്‍ത്ത നായികയാണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിന് ശേഷം സായി പല്ലവി എന്ന തമിഴ്‌നാട്ടുകാരി മലയാളികള്‍ക്ക് സ്വന്തമായി. മുമ്പൊരു പുതുമുഖ നായികയ്ക്കും ലഭിയ്ക്കാത്ത സ്വീകരണമാണ് സായി പല്ലവിയ്ക്ക് ഇവിടെ ലഭിച്ചത്.

പത്ത് തവണ അഭിനയിച്ചിട്ടും ശരിയായില്ല; ക്യാമറമാന്റെ ശ്രദ്ധ കുറവാണെന്ന് അറിഞ്ഞപ്പോള്‍ പൃഥ്വി പറഞ്ഞത്?

എന്നാല്‍ ഇങ്ങ് കേരളത്തില്‍ മാത്രമല്ല, അങ്ങ് തെലുങ്ക് ദേശത്തും സായി പല്ലവിയ്ക്ക് പിടിപാടുണ്ട്. ഒരേ ഒരു ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധേയായ സായി പല്ലവി ഇതാ, അവിടെ സൂപ്പര്‍ താരത്തെ പോലും മലര്‍ത്തി അടിച്ചിരിയ്ക്കുന്നു.

ഫിദയിലൂടെ

ഫിദ എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി തെലുങ്ക് സിനിമാ ലോകത്ത് എത്തിയത്. ശേഖര്‍ കാമുവല്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ സായി പല്ലവി തെലുങ്കില്‍ മുന്‍നിര നായികയായി മാറി.

ബോക്‌സോഫീസ് വിജയം

വരുണ്‍ തേജാണ് ഫിദയില്‍ നായകനായി എത്തിയത്. അത്രയ്‌ക്കൊന്നും താരമൂല്യമില്ലാത്ത വരുണും പുതുമുഖ നായികയായ സായി പല്ലവിയും ഒന്നിച്ചപ്പോള്‍ തെലുങ്കില്‍ ബോക്‌സോഫീസ് നിറഞ്ഞു. 69.2 കോടി രൂപയാണ് ചിത്രം ഗ്രോസ് കലക്ഷന്‍ നേടിയത്.

ടിവിയിലും

ഇപ്പോഴിതാ ടിവിയിലും ഫിദ മിന്നി കയറുകയാണ്. സെപ്റ്റംബര്‍ 24 ന് സ്റ്റാര്‍ മാ ടിവിയില്‍ ഫിദ സംപ്രേക്ഷണം ചെയ്തിരുന്നു. ചാനലിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ടിവിആറാണ് ചിത്രം രേഖപ്പെടുത്തിയിരിയ്ക്കുന്നത്, 17.3!

സൂപ്പര്‍ താരത്തെ വെട്ടി

ഫിദ ടിവിആര്‍ റേറ്റില്‍ മുന്നിലെത്തിയപ്പോള്‍ മൂതക്കും കുത്തി വീണത് സൂപ്പര്‍സ്റ്റാര്‍ ചിത്രമാണ്. 14.1 ടിവിആര്‍ റേറ്റിങ് രേഖപ്പെടുത്തിയ എന്‍ടിആറിന്റെ ചിത്രം പിന്നിലോട്ട് തള്ളപ്പെട്ടു.

English summary
Sai Pallavi beats Telugu Superstar & how!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam