»   » സെറ്റിലെ മോശമായ പെരുമാറ്റം, സംവിധായകനുമായി സംസാരിച്ചു, സായി പല്ലവി തുറന്ന് പറയുന്നു!!

സെറ്റിലെ മോശമായ പെരുമാറ്റം, സംവിധായകനുമായി സംസാരിച്ചു, സായി പല്ലവി തുറന്ന് പറയുന്നു!!

Posted By: Akhila KS
Subscribe to Filmibeat Malayalam

ദക്ഷിണേന്ത്യയില്‍ ഏറ്റവും കുടുതല്‍ ആരാധകരുള്ള സിനിമാ താരങ്ങളിലൊരാളാണ് സായി പല്ലവി. അടുത്തിടെ നടിയെ കുറിച്ച് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും കേട്ട വാര്‍ത്തകള്‍ ആരാധകരെ ശരിക്കും നിരാശപ്പെടുത്തി. നടന്‍ നാഗ ശൗരിക്ക് സായി പല്ലവിയില്‍ നിന്നുണ്ടായ മോശം അനുഭവമായിരുന്നു വാര്‍ത്തകളില്‍. മുമ്പൊരിക്കലും സായി പല്ലവിയെ കുറിച്ച് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേട്ടിട്ടില്ല. അതുക്കൊണ്ട് തന്നെയാണ് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നിയത്.

സായി പല്ലവിയുടെ പ്രതിഫലം കോടികള്‍? തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍സ് ഇതൊന്നും അറിയുന്നില്ലേ?

തെലുങ്ക് സിനിമാ സെറ്റിലെ സായി പല്ലവിയുടെ മോശം സ്വഭാവത്തെ കുറിച്ച് ഗോസിപ്പുകള്‍ പ്രചരിച്ചുവെങ്കിലും നടി ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ സായി പല്ലവി വാര്‍ത്തയുടെ സത്യാവസ്ഥയുമായി എത്തിയിരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സായി പല്ലവി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഇങ്ങനെ ഒരു വാര്‍ത്തകള്‍ പ്രചരിച്ച സമയത്ത് ഞാന്‍ ആദ്യം ചോദിച്ചത് സംവിധായകന്‍ വിജയ് യോടും നിര്‍മാതാവ് നിരവ് ഷായോടുമാണ്.

sai

എന്നാല്‍ സംവിധായകനും നിര്‍മാതാവും തന്റെ പെരുമാറ്റത്തെ കുറിച്ച് മോശമായി ഒന്നും പറഞ്ഞില്ല. ഏത് തരത്തിലാണ് താന്‍ നാഗ ശൗരിയെ ശല്യപ്പെടുത്തിയതെന്ന് അറിയില്ല. എന്താണെങ്കിലും പ്രചരിച്ച വാര്‍ത്തകള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്നും സായി പല്ലവി പറഞ്ഞു. അഭിനേതാക്കള്‍ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും അത് സംവിധായകനോട് തുറന്ന് പറയാം. ജോലി ചെയ്യാന്‍ നല്ലൊരു അന്തരീക്ഷമായിരുന്നു ഇവിടെയെന്നും സായി പല്ലവി കൂട്ടി ചേര്‍ത്തു.

അദ്ദേഹം നല്ലൊരു നടനാണെന്ന് സായി പല്ലവി പറഞ്ഞു. നാഗ ശൈരിക്കുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹത്തിനുണ്ടായ വിഷമം തുറന്ന് പറയാന്‍ കാണിച്ച മനസിനെയും താന്‍ ബഹുമാനിക്കുന്നതായും സായി പല്ലവി അഭിമുഖത്തില്‍ പറഞ്ഞു. തമിഴ്, തെലുങ്ക് ചിത്രമായ കണം എന്ന തെലുങ്ക് ഹൊറര്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ സംഭവത്തെ കുറിച്ചാണ് നടി തുറന്ന് പറഞ്ഞത്.

മതനിന്ദ! അഡാര്‍ ലവ് ടീമിന് വധശിക്ഷ വിധിച്ച് പാകിസ്താന്‍, പാക് ഡെയ്‌ലിയുടെ കളിയാക്കല്‍! കണ്ടോ?

റിവ്യൂ: അച്ഛന്റെ മാന്ത്രികത്തിൽ ഹൃത്വിക്കിന്റെ - കോയി... മിൽ ഗയാ!!!

English summary
Earlier this month, there were rumours of 'Premam' fame Sai Pallavi’s unruly behaviour with the co-stars on the sets of upcoming Tamil-Telugu bilingual horror-thriller ‘Kanam’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam