»   » കൈയ്യില്ലാത്ത കുഞ്ഞുടുപ്പിടാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ച, സായി പല്ലവി പറഞ്ഞ മറുപടി

കൈയ്യില്ലാത്ത കുഞ്ഞുടുപ്പിടാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ച, സായി പല്ലവി പറഞ്ഞ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒറ്റ മലയാള സിനിമയിലൂടെ തന്നെ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ സ്റ്റാറായതാണ് സായി പല്ലവി. പിന്നീട് കലി എന്ന മലയാള സിനിമയിലും സായി പല്ലവി നായികയായെത്തി. മലയാളത്തില്‍ ചെയ്ത രണ്ട് ചിത്രങ്ങളിലും സായി പല്ലവി ഗ്ലാമര്‍ വേഷത്തിലല്ല എത്തിയത്.

സാരിയില്‍ ഇത്രയും ഗ്ലാമറാകാമോ... തെലുങ്കില്‍ എത്തിയപ്പോള്‍ സായി പല്ലവിക്ക് വന്ന മാറ്റം.. കാണൂ

ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തും സായി അറങ്ങേറി. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കലക്ഷനും നേടി. ചിത്രത്തില്‍ നാട്ടിന്‍ പുറത്തുകാരിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ കൂടെ അല്പം ഗ്ലാമറസ്സായ വേഷങ്ങളാണ് സായി ധരിക്കുന്നത്. കുഞ്ഞുടുപ്പിടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സായി പറഞ്ഞ മറുപടി എന്താണെന്നറിയാമോ..

ഫിദയില്‍ സായി

ധാവണിയിലും സാരിയിലുമാണ് സായി പല്ലവി ഫിദ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. എങ്കില്‍ കൂടെ സാരിയില്‍ സായി സെക്‌സിയായും ഗ്ലാമറായും കാണപ്പെടുന്നു. തുടക്കം മുതലേ പുറത്തിറങ്ങിയ പോസ്റ്ററുകളിലും ടീസറുകളിലും സായി പല്ലവിയുടെ മാറ്റം ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.

സായി പറഞ്ഞത്

തനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത വേഷം സിനിമയില്‍ ധരിക്കില്ല എന്ന് സായി പല്ലവി നേരത്തെ വ്യക്തമാക്കിയതാണ്. മോഡേണ്‍ വേഷമാണെങ്കിലും തനിക്ക് കംഫര്‍ട്ടബിളായിരിക്കണം എന്നാണ് സായി പറഞ്ഞിട്ടുള്ളത്. സ്ലീവ് ലസ്സ് വേഷങ്ങള്‍ ഒട്ടും കംഫര്‍ട്ടല്ല എന്നും സായി പറഞ്ഞിരുന്നു.

സംവിധായകന്‍ നിര്‍ബന്ധിച്ചു

പക്ഷെ ഫിദ എന്ന ചിത്രത്തില്‍ കൈയ്യ് ഇല്ലാത്ത ഒരു ഗൗണ്‍ ധരിക്കാന്‍ സംവിധായകന്‍ ശേഖര്‍ കാമൂല്‍ നടിയെ നിര്‍ബന്ധിച്ചുവത്രെ. ആ രംഗത്തിന് അത്യാവശ്യമായിരുന്നു കറുപ്പ് നിറത്തിലുള്ള ആ ഗൗണ്‍.

സായിയുടെ മറുപടി

ഇത്തരം വേഷങ്ങളില്‍ താന്‍ കംഫര്‍ട്ടല്ല എന്ന് ആദ്യം സായി പല്ലവി പറഞ്ഞു. എന്നാല്‍ ഈ രംഗത്തിന് കൈയ്യ് ഇല്ലാത്ത ഈ കുപ്പായം നിര്‍ബന്ധമാണ് എന്ന് പറഞ്ഞപ്പോള്‍ ഇനി ഇത്തരം വേഷം ധരിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സായി ആ കുപ്പായമിട്ടു. അതാണിത്.

സ്വന്തം നിയമങ്ങള്‍

തിരക്കഥ ആയാലും ഡ്രസ്സിങ് ആയാലും ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങി അഭിനയിക്കുകയില്ല എന്ന് സായി പല്ലവി പറഞ്ഞിരുന്നു. തനിക്ക് ഇഷ്ടപ്പെടുന്നതും കംഫര്‍ട്ടുമായ വേഷങ്ങള്‍ മാത്രമേ ചെയ്യൂ.. സിനിമാഭിനയം നിര്‍ബന്ധമല്ല എന്നും സായി വ്യക്തമാക്കിയിരുന്നു

യഥാര്‍ത്ഥ ജീവിതത്തില്‍ സാരി

മലയാളത്തിലും തെലുങ്കിലും സായി പല്ലവി കൂടുതല്‍ ഉപയോഗിച്ചത് സാരിയാണ്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷം സാരിയാണെന്നും താരം പറഞ്ഞിരുന്നു. പൊതു പരിപാടിയില്‍ സായി പല്ലവി എത്തുന്നതും സാരിയിലാണ്.

തമിഴിലേക്ക്

മലയാളവും തെലുങ്കും പൂര്‍ത്തിയാക്കി ഇപ്പോള്‍ തമിഴ് സിനിമയിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് സായി പല്ലവി. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന കരു എന്ന ഹൊറര്‍ തമിഴ് ചിത്രത്തിലാണ് അടുത്തതായി സായി അഭിനയിക്കുന്നത്. നാഗ ശൈര്യയാണ് ചിത്രത്തിലെ നായകന്‍.

English summary
Sai Pallavi goes glam in sizzling hot black dress in Fidaa

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam