»   » അനാവശ്യ വിവാദങ്ങളിലൊന്നും ഇനിയില്ല, സായി പല്ലവിയെ അഭിനന്ദിച്ച് സിനിമാലോകം, തീരുമാനത്തിന് പിന്നില്‍?

അനാവശ്യ വിവാദങ്ങളിലൊന്നും ഇനിയില്ല, സായി പല്ലവിയെ അഭിനന്ദിച്ച് സിനിമാലോകം, തീരുമാനത്തിന് പിന്നില്‍?

Written By:
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമയില്‍ തുടക്കം കുറിച്ച്ത. താരത്തിന്റെ ജാതകം തന്നെ തിരുത്തിക്കുറിച്ച കഥാപാത്രമായിരുന്നു മലര്‍ മിസ്സ്. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കലിയിലാണ് താരത്തെ കണ്ടത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും തുടക്കം കുറിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

മലയാളത്തിലെപ്പോലെ തന്നെ അന്യഭാഷയില്‍ പ്രവേശിച്ചപ്പോഴും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയില്‍ നിരവധി അപവാദങ്ങളും താരത്തിനെക്കുറിച്ച് പ്രചരിച്ചിരുന്നു. മലയാളിയെന്ന സംബോധന ചെയ്ത മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചതും സെറ്റില്‍ നായകന്‍മാര്‍ക്കൊപ്പം വഴക്കിട്ടതിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല

ഏത് പരിപാടിയായാലും ചിത്രീകരണമായാലും സമയത്ത് എത്തണമെന്ന കാര്യത്തില്‍ സായി പല്ലവിക്ക് നിര്‍ബന്ധമുണ്ട്. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ കൃത്യനിഷ്ഠ വീണ്ടും അംഗീകരിക്കപ്പെട്ടത്.

കൃത്യസമയത്ത് എത്തുമെന്ന് അറിയിച്ചു

കാരുവിന്റെ തെലുങ്ക് റീമേക്കായ കാനത്തിന്റെ പ്രമോഷനല്‍ പരിപാടിയില്‍ കൃത്യസമയത്ത് എത്തുമെന് താരം അറിയിച്ചിരുന്നു. എന്നാല്‍ പരിപാടിയിലേക്കുള്ള താരത്തിന്‍രെ വരവ് എല്ലാവരെയും അമ്പരപ്പിച്ചിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബൈക്കില്‍ വന്നിറങ്ങി

തെലുങ്ക് ചിത്രത്തിന്റെ പ്രമോഷമന്‍ പരിപാടി നടക്കുന്ന വേദിയിലേക്ക് സായി പല്ലവി വന്നിറങ്ങിയത് ബൈക്കിലായിരുന്നു. ഇതാണ് എല്ലാവരെയും അമ്പരപ്പെടുത്തിയത്. നീലസാരിയുടുത്താണ് താരം പരിപാടിക്കെത്തിയത്.

കാരണം തിരക്കിയപ്പോള്‍

ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് സമയത്തിന് എത്താന്‍ പറ്റില്ലെന്ന്് മനസ്സിലായപ്പോഴാണ് താരം അസിസ്റ്റന്റിന്റെ ബൈക്കില്‍ കയറി പരിപാടിക്കെത്തിയത്. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് താരം തന്നെ തെളിയിച്ചിരിക്കുകയാണ്.

ബൈക്കിലെത്തുന്നതിന്‍രെ ചിത്രങ്ങള്‍ വൈറല്‍

ബൈക്കില്‍ വന്നിറങ്ങുന്ന സായി പല്ലവിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. യാത്ര ചെയ്യുന്നതിന് കാര്‍ തന്നെ വേണമെന്ന് ശഠിക്കുന്ന നായികമാര്‍ സായിയുടെ പ്രവര്‍ത്തി കണ്ടുപഠിക്കണമെന്നാണ് സിനിമാലോകത്തുള്ളവര്‍ പറയുന്നത്.

പരിപാടിയുടെ വീഡിയോ കാണൂ

സായി പല്ലവി ബൈക്കില്‍ വന്നിറങ്ങുന്നത് കണ്ടോ, കാണൂ.

പൂമരം എന്നെങ്കിലും പൂക്കുമോ? ശരിക്കും അങ്ങനെയൊരു സിനിമയുണ്ടോ കണ്ണാ? ട്രോളര്‍മാരുടെ സംശയമാണ്, കാണൂ!

അമേരിക്കയിലെ അവധിക്കാലം ആഘോഷമാക്കി മാറ്റി നയന്‍സും വിഘ്നേഷും, ചിത്രങ്ങള്‍ വൈറല്‍, കാണൂ!

English summary
Sai Pallavi's bike journey, video getting viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam