»   » സായ് പല്ലവി മോഹന്‍ലാലിന്റെ നായികയാകുന്നില്ല, പകരം ബിജു മേനോന്റെ നായികയായി ലീലയില്‍

സായ് പല്ലവി മോഹന്‍ലാലിന്റെ നായികയാകുന്നില്ല, പകരം ബിജു മേനോന്റെ നായികയായി ലീലയില്‍

Posted By:
Subscribe to Filmibeat Malayalam

മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി സായ് പല്ലവി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് ഈ അടുത്തിടെയാണ്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ മേജര്‍ രവി തന്നെ ആ വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ ആര്‍ ഉണ്ണി ആറിന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സായ് പല്ലവി നായികയായി എത്തുകയാണ്. ബിജു മേനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. എന്തായാലും ലീല പോലുള്ള ഒരു ചിത്രത്തില്‍ നായികയായി സായി പല്ലവി തിരിച്ചെത്തുമ്പോള്‍ ചിത്രം കിടുക്കുമെന്ന് തീര്‍ച്ച. തുടര്‍ന്ന് വായിക്കൂ..

സായ് പല്ലവി മോഹന്‍ലാലിന്റെ നായികയാകുന്നില്ല, പകരം ബിജു മേനോന്റെ നായികയായി ലീലയില്‍

പ്രേമത്തിന് ശേഷം സായ് പല്ലവി തിരിച്ച് എത്തുന്നുവെന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. പ്രേമത്തിന് ശേഷം ആസിഫ് അലിയുടെ നായികയായി സായ് പല്ലവി വീണ്ടും എത്തുന്നുവെന്നാണ് ആദ്യം വര്‍ത്തകള്‍ വന്നത്. എന്നാല്‍ ആ വാര്‍ത്ത നിഷേധിച്ച് സായ് പല്ലവി തന്നെ രംഗത്ത് എത്തിയിരുന്നു. പിന്നീട് നിവിന്‍ പോളിയുടെ നായികായായി വീണ്ടും സായി പല്ലവി എത്തുന്നുവെന്നും വാര്‍ത്തകള്‍ വന്നു.

സായ് പല്ലവി മോഹന്‍ലാലിന്റെ നായികയാകുന്നില്ല, പകരം ബിജു മേനോന്റെ നായികയായി ലീലയില്‍

മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി സായ് പല്ലവി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് അടുത്തിടെയായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ചുക്കൊണ്ട് സംവിധായകന്‍ മേജര്‍ രവി തന്നെ രംഗത്ത് വന്നിരുന്നു.

സായ് പല്ലവി മോഹന്‍ലാലിന്റെ നായികയാകുന്നില്ല, പകരം ബിജു മേനോന്റെ നായികയായി ലീലയില്‍

ഉണ്ണി ആറിന്റെ ചെറുക്കഥയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവി നായികയായി എത്തും. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ലീലയുടെ വേഷമാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. മുമ്പ് ലീലയുടെ വേഷം ചെയ്യാന്‍ ആന്‍ അഗസ്റ്റ്യന്‍, പിന്നീട് റീമ കല്ലിങ്കലിനെയും പരിഗണിച്ചിരുന്നു.

സായ് പല്ലവി മോഹന്‍ലാലിന്റെ നായികയാകുന്നില്ല, പകരം ബിജു മേനോന്റെ നായികയായി ലീലയില്‍

ചിത്രത്തിലെ കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. മുമ്പ് മമ്മൂട്ടി കുട്ടിയപ്പന്റെ വേഷം അവതരിപ്പിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

സായ് പല്ലവി മോഹന്‍ലാലിന്റെ നായികയാകുന്നില്ല, പകരം ബിജു മേനോന്റെ നായികയായി ലീലയില്‍

സൈകാട്രിസ്റ്റ് ഉണ്ണി ആറിന്റെ ലീല എന്ന ചെറുക്കഥയെ ആസ്പദമാക്കിയാണ് രഞ്ജിത്ത് ശങ്കര്‍ പുതിയ ചിത്രം ഒരുക്കുന്നത്. എന്നാല്‍ ഇങ്ങനൊരു ചിത്രത്തെ കുറിച്ചിട്ട് നാളേറെയായി. പിന്നീട് പ്രോജക്ട് ഉപേക്ഷിച്ചതായും സംസാരമുണ്ടായി. ഇപ്പോഴിതാ രഞ്ജിത്തും സംഘവും ബിജു മേനോനെ നായകനാക്കി ചിത്രം ഒരുക്കാനുളള തയ്യാറെടുപ്പിലാണ്.

English summary
sai pallavi in renjith's next film leela.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam