»   » മലയാളികളെ സായി പല്ലവിയ്ക്ക് പുച്ഛം! സായിയുടെ തെലുങ്ക് ചിത്രം ഫിദ മലയാളത്തിലേക്ക് മൊഴി മാറ്റി വരുന്നു

മലയാളികളെ സായി പല്ലവിയ്ക്ക് പുച്ഛം! സായിയുടെ തെലുങ്ക് ചിത്രം ഫിദ മലയാളത്തിലേക്ക് മൊഴി മാറ്റി വരുന്നു

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു സായി പല്ലവി. ആദ്യ സിനിമയ്ക്ക് ശേഷം മലയാളത്തില്‍ തന്നെ സായി ദുല്‍ഖര്‍ സല്‍മാന്റെ കൂടെ അഭിനയിച്ചിരുന്നു. അടുത്തിടെ സായി പല്ലവിയെ മലയാളി എന്ന് വിളിച്ചതിന് നടി ദേഷ്യപ്പെട്ടിരുന്നു. ഇതോടെ മലയാളികളും സായിക്കെതിരെ തിരഞ്ഞിരുന്നു.

ചാനല്‍ പരിപാടിയില്‍ പാര്‍വതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി, മലയാളികളോട് മാപ്പ് ചോദിക്കേണ്ടി വന്നു!!

മലയാളത്തില്‍ രണ്ട് സിനിമകള്‍ അഭിനയിച്ചതിന് പിന്നാലെ തെലുങ്ക് സിനിമയിലായിരുന്നു സായി ചുവടുറപ്പിച്ചത്. സായിയുടെ തെലുങ്കിലെ ആദ്യ ചിത്രമായിരുന്നു ഫിദ. സായി പല്ലവിയും വരുണ്‍ തേജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മലയാളത്തിലേക്കും മൊഴി മാറ്റി വരാന്‍ പോവുകയാണ്. ചിത്രത്തില്‍ നിന്നും മലയാളത്തിലൊരുക്കിയ ട്രെയിലറും കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരിക്കുകയാണ്.

സായ് പല്ലവിയുടെ ഫിദ

സായി പല്ലവിയുടെ തെലുങ്ക് ചിത്രമാണ് ഫിദ. ചിത്രത്തില്‍ ഭാനുമതി എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. സിനിമ മലയാളത്തിലേക്ക് കൂടി മൊഴിമാറ്റി വരാന്‍ പോവുകയാണ്. അതിനിടെ മലയാളത്തിലുള്ള ട്രെയിലറും പുറത്തിറക്കിയിരിക്കുകയാണ്.

തെലുങ്കില്‍ ഹിറ്റ്

തെലുങ്കില്‍ വന്‍വിജയം നേടിയ ഫിദ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുമ്പോള്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ ഡി ഇല്യുമിനേഷന്‍സാണ് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.

ഭാനുമതിയുടെ കഥ

ചിത്രത്തിലെ സായിയുടെ കഥാപാത്രമായ ഭാനുമതി തന്റെ നാടിനെ ഏറെ സ്‌നേഹിക്കുന്നവളാണ്. വിവാഹം കഴിഞ്ഞ് നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കാത്ത ഭാനുമതി സഹോദരിയുടെ അനിയനുമായി പ്രണയത്തിലാവുന്നു. അതോടെ അവളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

മലയാളിയെന്ന് വിളിക്കരുത്


ഫിദയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ എന്നെ മലയാളിയെന്ന് വിളിക്കരുതെന്ന് പറഞ്ഞ സായി പല്ലവിയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. മാധ്യമ പ്രവര്‍ത്തകരോടായിരുന്നു സായിയുടെ ഈ പ്രതികരണം.

ഞാന്‍ മലയാളിയല്ല


താന്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് ജനിച്ചത്. അതിനാല്‍ തന്നെ മലയാളിയെന്ന് വിളിക്കരുതെന്നുമായിരുന്നു സായി പല്ലവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. മാത്രമല്ല തന്നെ തമിഴ് പെണ്‍കുട്ടിയെന്ന് വിളിക്കണമെന്നും സായി പറഞ്ഞിരുന്നു.

തമിഴ് സിനിമ

സായി നായികയായി അഭിനയിക്കുന്ന മറ്റൊരു സിനിമയാണ് കരു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലാണ് നിര്‍മ്മിക്കുന്നത്. നാഗ ശൈര്യയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

കരു

കരു എന്ന് പറഞ്ഞാല്‍ പിറക്കാതെ പോയ കുഞ്ഞ് എന്നാണ് അര്‍ത്ഥം. പേര് പറയുന്നത് പോലെ തന്നെ സിനിമ ഒരു ഹൊറര്‍ ചിത്രമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

English summary
Sai Pallavi's Telugu debut Fidaa's malayalam teaser is here

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X