»   » ആഹ.. മലര്‍മിസ്സിന് മലയാളം മാത്രമേ അറിയാതെയുള്ളൂ.. തെലുങ്കില്‍ അസ്സല്‍ ഡബ്ബിങ്.. കാണൂ

ആഹ.. മലര്‍മിസ്സിന് മലയാളം മാത്രമേ അറിയാതെയുള്ളൂ.. തെലുങ്കില്‍ അസ്സല്‍ ഡബ്ബിങ്.. കാണൂ

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മലര്‍ വസന്തം ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിയ്ക്കുകയാണ്. മലയാളികളുടെ സ്വന്തം നായികയായിട്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് സായി പല്ലവി കേരളത്തിലെത്തിയത്.

പ്രേമത്തിലെ മലര്‍ മിസ്സ്, സായ് പല്ലവിയുടെ ഹെറര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു!!!

ഫിദ എന്ന ചിത്രത്തിലൂടെയാണ് ഇപ്പോള്‍ സായി തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറുന്നത്. സായി പല്ലവി തന്നെയാണ് ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അതിന്റെ വീഡിയോ പുറത്ത് വിട്ടു.

sai-pallavi

സ്വന്തം സിനിമയില്‍ ഡബ്ബ് ചെയ്യാനുള്ള ഭാഗ്യം മിക്ക നായികമാര്‍ക്കും ലഭിക്കാറില്ല. എന്നാല്‍ തമിഴ് ഭാഷക്കാരിയായ സായി പല്ലവി തന്നെയാണ് തന്റെ രണ്ട് മലയാള സിനിമകളിലും ഇപ്പോള്‍ തെലുങ്കിലും ഡബ്ബ് ചെയ്യുന്നത്. പ്രേമത്തില്‍ തമിഴ് ഭാഷക്കാരിയായും, കലിയില്‍ തമിഴ് ബ്രാഹ്മണയായിട്ടുമാണ് സായി എത്തിയത്. അതുകൊണ്ട് തന്നെ ഡബ്ബിങ് പ്രയാസമായിരുന്നില്ല.

തെലുങ്കില്‍ തന്റെ ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യാന്‍ വേണ്ടി സായി പല്ലവി തെലുങ്ക് ഭാഷ പഠിച്ചെടുക്കുകായയിരുന്നു. മലയാളത്തിലേത് പോലെ തമിഴ് ഭാഷ വച്ച് തെലുങ്കില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന പ്രശ്‌നമുണ്ട്. വീഡിയോ കാണൂ...

English summary
Sai Pallavi's transformation to a Telangana girl
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam