»   » കേട്ടതു ശരിതന്നെ, സജിത ബേട്ടി വിവാഹിതയാവുന്നു

കേട്ടതു ശരിതന്നെ, സജിത ബേട്ടി വിവാഹിതയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Sajitha Betti
അപ്പോള്‍ കേട്ടതൊക്കെ ശരി തന്നെ... നടി സജിത ബേട്ടിയുടെ വിവാഹം ഇനിയധികം വൈകില്ല. ബേട്ടി ഒരു ചെറുക്കനെ അന്വേഷിയ്ക്കുന്നതായി നേരത്തെ തന്നെ അണിയറസംസാരമുണ്ടായിരുന്നു.

വിവാഹം ഉടന്‍ നടക്കുമെന്നാണ് സജിത ബേട്ടി പറയുന്നത്. ഇനി വരുന്ന ചിങ്ങം പിറന്നാല്‍ തന്റെ വിവാഹമുണ്ടായിരിക്കും. വിവാഹം കഴിഞ്ഞുവെന്നും വരനോടൊപ്പം ഒളിച്ചോടിയെന്നുമൊക്കെ കേള്‍ക്കുന്നത് പരദൂഷണം തന്നെയാണെന്നും നടി വിശദീകരിയ്ക്കുന്നു.

തന്റെ കുടുംബം ഉറുദുവംശത്തില്‍ പെട്ട പക്കാ മുസ്ലീം സമുദായക്കാരാണ്. വരന്റെ വീട്ടുകാരും അങ്ങനെ തന്നെയാണ്. വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പത്രങ്ങള്‍ക്ക് നല്‍കാനോ ഒന്നും ആര്‍ക്കും താല്‍പര്യവുമില്ല.ഇപ്പോള്‍ എന്‍ഗേജ്‌മെന്റ് കഴിഞ്ഞു എന്നു മാത്രമറിയുക. വിവാഹം വരുന്ന ചിങ്ങമാസത്തില്‍ ഉണ്ടായേക്കും.- വിവാഹത്തെക്കുറിച്ച് സജി പറയുന്നത് ഇതെല്ലാമാണ്.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സംശയം മാത്രം നാട്ടുകാര്‍ക്ക് ബാക്കിയാവും. ബേട്ടി എന്നാണ് വിവാഹമോചനം നേടിയതെന്ന്. ബേട്ടിയുടെ വിവാഹം ഒളിച്ചോട്ടവുമൊക്കെ ഒരു കാലത്ത് ചെറിയൊരു ഇളക്കം തന്നെ നാട്ടിലുണ്ടാക്കിയിരുന്നു

അകന്ന ബന്ധുകൂടിയായ ചെറുപ്പക്കാരനായിരുന്നു ബേട്ടിയുടെ ഡ്രൈവര്‍‍. ഷൂട്ടിങ് ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയില്‍ അവരുടെ സൗഹൃദം പയ്യെ പ്രണയത്തിന് വഴിമാറി. ഒടുവില്‍ അയാളെത്തന്നെ വിവാഹവും കഴിച്ചു. ഇത് എല്ലാവര്‍ക്കുമറിയുന്ന കാര്യം. തങ്ങളെന്നാണ് വേര്‍പിരിഞ്ഞതെന്നും വിവാഹമോചനം നേടിയതെന്നും സജിത ആരോടും പറഞ്ഞില്ല, ആരും ചോദിച്ചുമില്ല. എന്തായാലും ഒരുകാര്യം മാത്രം ഇപ്പോഴറിയാം. സജിത വിവാഹത്തിനൊരുങ്ങുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam