»   » 'ടിപ്പിക്കല്‍' ശൈലിയില്ലാതെ സിനിമ, മാന്‍ഹോളിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സജിത മഠത്തില്‍

'ടിപ്പിക്കല്‍' ശൈലിയില്ലാതെ സിനിമ, മാന്‍ഹോളിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സജിത മഠത്തില്‍

Posted By: Nihara
Subscribe to Filmibeat Malayalam

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചതു മുതല്‍ പലവിധ വിവാദങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മികച്ച സംവിധായകന്‍ പദവിയില്‍ ഇത്തവണ വനിതയാണ് എത്തിയത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളിലൂടെയാണ് ഈ പുരസ്‌കാരം ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക് ലഭിച്ചത്. കേരള രാജ്യാന്തര ചലച്ചിത്രോത്സവമുള്‍പ്പടെ നിരവധി ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

എന്നാല്‍ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ പെടുന്ന ചിത്രമാണെന്നും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിക്കാനും മാത്രം കലാമൂല്യം ഇല്ലെന്നമുള്ള അഭിപ്രായം പല കോണുകളില്‍ നിന്നായി ഉയര്‍ന്നു വന്നിരുന്നു. അവാര്‍ഡ് നേടാനും മാത്രം കലാമൂല്യമില്ലെന്നും ചിത്രം വെറും പ്രചരണത്തിന് വേണ്ടിയുള്ളതാണെന്നും അഭിപ്രായപ്പെട്ട് സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തു വന്നിരുന്നു. സനല്‍ കുമാറിന് പിന്നാലെ വിമര്‍ശനവുമായി ഡോ. ബി ഇക്ബാലും രംഗത്തെത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ ശക്തമാ ഭാഷയില്‍ മറുപടി നല്‍കിയാണ് അഭിനേത്രി സജിത മഠത്തില്‍ രംഗത്തു വന്നിട്ടുള്ളത്.

വഴി മാറി നടക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്

വഴിമാറി നടക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്
കേരളീയ പെണ്‍ ജീവിതത്തിന്‍റെ പ്രതിനിധിയായ വനിതാ സംവിധായിക സംവിധാനം ചെയ്ത ചിത്രമാണ് മാന്‍ഹോള്‍. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ നിന്നാണ് ഇത്തരമൊരു ചിത്രം ഒരു വനിത ഒരുക്കിയതും സംസ്ഥാന തലത്തില്‍ പുരസ്കാരം നേടിയിരിക്കുന്നതുമെന്ന് സജിത മഠത്തില്‍ ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഫിലിം ഫെസ്റ്റുവലുകള്‍ അന്യമായിരുന്നു

ഇന്ന് " കലാമൂല്യമുള്ള "സിനിമകൾ എടുക്കുന്ന ഈ സംവിധായകരൊക്കെ
മികച്ച സിനിമകൾ വലിയൊരു പങ്കും കണ്ടിരുന്നത് അന്നൊക്കെ ഫിലീം സൊസൈറ്റി വഴിയായിരുന്നല്ലോ '.. അവിടെ വൈകുന്നേരങ്ങളിൽ നിങ്ങൾ മദ്യപിച്ചും ബീഡി വലിച്ചും അല്ലാതെയും സിനിമ കണ്ട് ചർച്ച ചെയ്യുമ്പോൾ ഞങ്ങൾ പെൺ സിനിമാ മോഹികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ വീട്ടുകാരോട് പിണങ്ങി അത്താഴം മുടക്കി കരഞ്ഞു വീർത്ത കണ്ണുകളോടെ ഒരു മൂലക്കിരുന്നു സിനിമ സ്വപ്നം കാണുകയായിരുന്നു.

അപൂര്‍വ്വമായി ലഭിക്കുന്ന അവസരം

അന്നൊക്കെ അപൂർവ്വമായി നടക്കുന്ന ഫിലീം ഫെസ്റ്ററു ഫെസ്റ്റിവലുകളിൽ മല കയറും പോലെ മുടങ്ങാതെ എത്തിച്ചേരാൻ ഞങ്ങളുടെ ആർത്തവവും പ്രസവവും കുഞ്ഞുകുട്ടി പരാധീനതകളും സമ്മതിച്ചിരുന്നില്ല. എങ്കിലും ആർക്കും അത്യാവശ്യമല്ലെങ്കിലും ഞങ്ങളും ഇടിച്ചു കയറി കുറെ സിനിമകൾ കണ്ടു. രാത്രി നീണ്ടു നിൽക്കുന്ന നിങ്ങളുടെ സിനിമാ ചർച്ചകളിൽ ഞങ്ങളില്ലായിരിക്കാം. മുറിയെടുത്ത് തിരക്കഥ രചിക്കാൻ, അവയെ കലാമൂല്യമുള്ള സിനിമയാക്കുവാൻ, ദിവസങ്ങളോളം അതിനായി തെണ്ടിതിരിഞ്ഞു ചിന്താമഗ്നരാവാൻ ഞങ്ങൾക്കു ഏറെ ആഗ്രഹമുണ്ട്! പക്ഷെ അങ്ങിനെയൊക്കെ ഒരു സംവിധായിക നടന്നാൽ പിന്നെ ആർക്കൊക്കെ കുരു പൊട്ടും എന്നു ഞാൻ പറയേണ്ടല്ലോ

സിനിമയെ അറിയാനും അവകാശമുണ്ട്

ഞങ്ങൾക്ക് വ്യക്തി ജീവിതവും കലാജീവിതവും രണ്ടല്ല. ഇവ പരസ്പരം ഇഴപിരിഞ്ഞ് ഞങ്ങളെ എന്നും അസ്വസ്ഥപ്പെടുത്തിക്കൊണ്ടേ ഇരിക്കും. നിങ്ങളുടെ കാഴ്ചയിൽ തെളിയുന്ന ബിംബങ്ങളോ അവയുടെ കലാപരതയോ ഞങ്ങൾക്ക് സ്വീകാര്യമാകണമെന്നില്ല. വഴിമാറി നടക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്. ചുറ്റുമുള്ള ലോകത്തെ അറിയാനും സിനിമ അറിയാനും അവയെ പരസ്പരം ബന്ധിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളിൽ കരുത്ത ശക്തിയാണ് ആ നടത്തങ്ങളെ സജീവമാക്കുന്നത്.

സജിത മഠത്തിലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് കാണാം

English summary
Sajitha Madathi gives replies to Manhole allegation through her facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam