»   » 'അമ്മ'യിലെ വനിതാ അംഗങ്ങള്‍ക്കും വല്ല്യേട്ടന്‍മാരുടെ അഭിപ്രായമാണോ?? സജിത മഠത്തില്‍

'അമ്മ'യിലെ വനിതാ അംഗങ്ങള്‍ക്കും വല്ല്യേട്ടന്‍മാരുടെ അഭിപ്രായമാണോ?? സജിത മഠത്തില്‍

By: Nihara
Subscribe to Filmibeat Malayalam

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ രാത്രിയാത്ര ഒഴിവാക്കണമെന്നാണ് താരസംഘടനയായ അമ്മ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേ യുവഅഭിനേത്രി ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനവുമായി താരസംഘടന രംഗത്തെത്തിയത്.

അഭിനേത്രികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിര്‍ദേശത്തിനെതിരെ നടിയും നാടക പ്രവര്‍ത്തകയുമായ സജിത മഠത്തില്‍ ജ്യോത്സന, ആഷിക് അബു തുടങ്ങിയവര്‍ രംഗത്തുവന്നിട്ടുണ്ട്. അമ്മ സംഘടനയിലെ വനിതാ അംഗങ്ങളുടേയും അഭിപ്രായം അങ്ങനെ തന്നെയാണോയെന്നാണ് സജിത മഠത്തില്‍ ചോദിക്കുന്നത്.

സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാനാണോ??

രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന സിനിമാ ഫീല്‍ഡിലുള്ള വനിതകളുടെ സുരക്ഷിതത്വം ആരു ഉറപ്പുവരുത്തും. എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നാണോ താരസംഘടന പറയുന്നതെന്നാണ് സജിത മഠത്തില്‍ ചോദിക്കുന്നത്.

സ്ത്രീ വിരുദ്ധമായ തീരുമാനം

2017 ലും കേരളത്തിലെ ഒരു സംഘടന ഇത്തരമൊരു സ്ത്രീ വിരുദ്ധമായ തീരുമാനമെടുത്തല്ലോ എന്ന കാര്യം ഓര്‍ക്കുമ്പോള്‍ ഏറെ വേദന തോന്നുന്നു. ശരീരത്തിനു നേരെ നടക്കുന്ന ആക്രമണത്തെക്കാള്‍ വേദനാജനകമായ തീരുമാനമാണ് ഇതെന്നും സജിതാ മഠത്തില്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

ദീര്‍ഘയാത്രയില്‍ മുളകു പൊടി

ദീര്‍ഘയാത്രയ്ക്ക് പുറപ്പെടുമ്പോള്‍ കൈയ്യില്‍ അസ്സല്‍ മുളകു പൊടി കരുതാമെന്നാണ് ജ്യോത്സന കുറിച്ചിട്ടുള്ളത്. അഥവാ വല്ല സുനിമാരുടെ കൈയ്യില്‍ പെട്ടാല്‍ അവന്‍ എന്തായാലും പുല്ലു പോലെ രക്ഷപ്പെടും തലനാരിഴയുടെ അളവില്‍ അതല്ലയോ പതിവ്.

എത്ര അഭിനന്ദിച്ചാലും മതിയാവില്ല

നടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് നിര്‍ത്തുക എന്ന ചരിത്രപരവും പുരോഗമനപരവുമായ അഭിപ്രായം മുന്നോട്ടു വച്ച കലാകാരന്‍മാരുടെ സംഘടനയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നാണ് ആഷിക് അബു കുറിച്ചിട്ടുള്ളത്.

English summary
Sajitha Madathil facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam