»   » പുത്തന്‍ പണത്തിനെ കടത്തിവെട്ടി സഖാവ്; രണ്ട് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

പുത്തന്‍ പണത്തിനെ കടത്തിവെട്ടി സഖാവ്; രണ്ട് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

Posted By: Rohini
Subscribe to Filmibeat Malayalam

വിഷു ആഘോഷത്തിന്റെ ഭാഗമായി എത്തിയ ചിത്രങ്ങളില്‍ മുന്നില്‍ നിന്നത് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറും പുത്തന്‍ പണവുമാണ്. ദ ഗ്രേറ്റ് ഫാദര്‍ 50 കോടി ക്ലബ്ബ് ലക്ഷ്മിട്ട് കുതിയ്ക്കുകയാണ്. എന്നാല്‍ പുത്തന്‍ പണം പിന്നോട്ടാണ്.

നിവിന്‍ പോളിയുടെ സഖാവിനും തിരിച്ചടി കിട്ടി, പരാതിയുമായി നിര്‍മാതാവ് !!


പുത്തന്‍ പണം റിലീസ് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞാണ് നിവിന്‍ പോളിയുടെ സഖാവ് തിയേറ്ററിലെത്തിയത്. മമ്മൂട്ടിയുടെ പുത്തന്‍ പണത്തെ സഖാവ് പിന്നിലാക്കി. രണ്ട് ദിവസത്തെ പ്രദര്‍ശനത്തിലൂടെ തന്നെ സഖാവ് നാല് കോടിയ്ക്ക് മേലെ കലക്ഷന്‍ നേടി. അതേസമയം മമ്മൂട്ടിയുടെ പുത്തന്‍ പണത്തിന് നാലരക്കോടി നേടാന്‍ നാല് ദിവസം വേണ്ടി വന്നു.


സഖാവ് ആദ്യ ദിവസം

ദേശീയ പുരസ്‌കാര ജേതാവായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് ഏപ്രില്‍ 15, വിഷു ആഘോഷത്തിന്റെ ഭാഗമായിട്ടാണ് തിയേറ്ററിലെത്തിയത്. ആദ്യ ദിവസം തന്നെ ചിത്രം 2.75 കോടി രൂപ കലക്ഷന്‍ നേടി.


രണ്ട് ദിവസം കൊണ്ട്

രണ്ടാം ദിവസം സഖാവ് നേടിയത് 2.15 കോടി രൂപയാണ്. അതോടെ രണ്ട് ദിവസത്തെ പ്രദര്‍ശനത്തിലൂടെ കേരളത്തില്‍ നിന്ന് മാത്രം സഖാവ് നേടിയത് 4.90 കോടി രൂപയാണ്.


നിവിന്റെ മികച്ച പ്രകടനം

ചിത്രത്തിലെ നിവിന്റെ അഭിനയത്തെ സിനിമാ പ്രവര്‍ത്തകര്‍ പോലും പ്രശംസിയ്ക്കുന്നു. ഇരട്ടവേഷത്തിലാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്. ഒരു യഥാര്‍ത്ഥ സഖാവിന്റെ ജീവിതത്തില്‍ സംഭവിയ്ക്കുന്നതാണ് കഥയുടെ ചിത്രം. ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ്, ശ്രീനിവാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


വ്യാജന്‍ ഇന്റര്‍നെറ്റില്‍

ഇതിനിടയില്‍ സഖാവിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു. ഇത് സംബന്ധിച്ച് നിര്‍മാതാവ് ബി രാഗേഷ് പൊലീസ് ആന്റി പൈറസി സെല്ലില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്ക് കര്‍ശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൈറസി വിഷയം സിനിമയെ ബാധിക്കുമോ എന്ന ഭയമുണ്ടായിരുന്നു.


English summary
Sakhavu Box Office: 2 Days Kerala Collections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam