»   » അത്ര വലിയ സംഭവമല്ല, എന്നാലും സംഭവമാണ്; സഖാവ് ആറ് ദിവസത്തെ കലക്ഷന്‍

അത്ര വലിയ സംഭവമല്ല, എന്നാലും സംഭവമാണ്; സഖാവ് ആറ് ദിവസത്തെ കലക്ഷന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ബോക്‌സോഫീസ് കലക്ഷനാണല്ലോ പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ സിനമയുടെ വിജയം നിശ്ചയിക്കുന്നത്. അങ്ങനെയെങ്കില്‍ നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രം ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

പുത്തന്‍ പണത്തിനെ കടത്തിവെട്ടി സഖാവ്; രണ്ട് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്


ആറ് ദിവസം കൊണ്ട് തന്നെ സഖാവ് കേരളത്തില്‍ നിന്നും നേടിയത് 7.55 കോടി രൂപയാണ്. റിലീസ് ചെയ്ത നാലാം ദിവസവും അഞ്ചാം ദിവസവും ആറാം ദിവസവും ചിത്രം 1.97 കോടി രൂപ വീതം നേടി.


sakhavu-6-days-box-office

2.75 കോടി രൂപ നേടിക്കൊണ്ടാണ് സഖാവ് ആദ്യ ദിവസം ബോക്‌സോഫീസ് തുറന്നത്. മമ്മൂട്ടിയുടെ പുത്തന്‍ പണം, മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, ദിലീപിന്റെ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്നീ വിഷു ചിത്രങ്ങള്‍ക്കൊപ്പം മത്സരിച്ചാണ് സഖാവ് മുന്നില്‍ നില്‍ക്കുന്നത്.


നിവിന്റെ മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സഖാവിന്റെ കലക്ഷന്‍ വളരെ കുറവാണ്. എന്നാല്‍ വിഷു ചിത്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സഖാവ് ആണ് എന്നതാണ് വിജയം.


നിവിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ് സഖാവ് എന്ന ചിത്രത്തിലെന്നാണ് പ്രേക്ഷക വിലയിരുത്തല്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് പ്രതീക്ഷിച്ച പ്രമോഷന്‍ ലഭിച്ചില്ല എന്നത് ചെറിയ തളര്‍ച്ചയാണ്.


English summary
Sakhavu Box Office: 6 Days Kerala Collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam