»   » നിവിന്‍ പോളിയുടെ സഖാവിനും തിരിച്ചടി കിട്ടി, പരാതിയുമായി നിര്‍മാതാവ് !!

നിവിന്‍ പോളിയുടെ സഖാവിനും തിരിച്ചടി കിട്ടി, പരാതിയുമായി നിര്‍മാതാവ് !!

Posted By: Rohini
Subscribe to Filmibeat Malayalam

കേരളത്തില്‍ പൈറസി വിഷയം കത്തിപ്പടര്‍ന്നത് നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിന് ശേഷമാണ്. അതിന് മുന്‍പും സിനിമകള്‍ ഇന്റര്‍നെറ്റില്‍ ലീക്കായിക്കൊണ്ടിരുന്നെങ്കിലും അതൊരു വഴക്കമായി തുടര്‍ന്നത് പ്രേമത്തിന് ശേഷമാണ്.

മമ്മൂട്ടിയോട് മത്സരിച്ച് നിവിന്‍ നേടിയത്, സഖാവ് ആദ്യ ദിവസത്തെ കലക്ഷന്‍ ?


പ്രേമത്തിന് ശേഷം ഒത്തിരി ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായതും ചര്‍ച്ചയായി. ഇപ്പോഴിതാ ഏറ്റവും പുതിയ നിവിന്‍ പോളി ചിത്രമായ സഖാവിനും പണികിട്ടി. സഖാവ് ഇന്റര്‍നെറ്റില്‍ ലീക്കായതിനെ തുടര്‍ന്ന് പരാതിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് നിര്‍മാതാവ് ബി രാഗേഷ്.


പരാതി നല്‍കി

സഖാവ് ഇന്റര്‍നെറ്റില്‍ ലീക്കായത് സംബന്ധിച്ച് നിര്‍മാതാവ് ബി രാഗേഷ് പൊലീസ് ആന്റി പൈറസി സെല്ലില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്ക് കര്‍ശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


രണ്ട് ദിവസത്തിനുള്ളില്‍

ഏപ്രില്‍ 14 വെള്ളിയാഴ്ച വിഷു റിലീസിന്റെ ഭാഗമായിട്ടാണ് സഖാവ് റിലീസ് ചെയ്തത്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കാകുകയും ചെയ്തത് ഗുരുതരമായ പ്രശ്‌നത്തിലേക്കാണ് നയിക്കുന്നത്.


കലക്ഷനെ ബാധിയ്ക്കുമോ?

കേരളത്തില്‍ സഖാവ് മോശമല്ലാത്ത രീതിയില്‍ കലക്ഷന്‍ നേടി മുന്നേറുന്നതിനിടെയാണ് പൈറസി പ്രശ്‌നം. ഇത് കലക്ഷനെ ബാധിയ്ക്കുമോ എന്ന ആശങ്കയിലാണ് നിര്‍മാതാവ്. നിവിന്റെ പ്രേമത്തിന് വലിയ തിരിച്ചടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാട്ടര്‍മാര്‍ക്കോടെയുള്ള വ്യാജ പതിപ്പുകള്‍ വരുത്തിവച്ചിരുന്നത്.


ദ ഗ്രേറ്റ് ഫാദര്‍

സഖാവിന് മുന്‍പ് തിയേറ്ററിലെത്തിയ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രവും ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു. തമിഴ് റോക്കേഴ്‌സ് എന്ന യൂട്യൂബ് സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. അണിയറപ്രവര്‍ത്തകര്‍ ഉടനടി നടപടി എടുത്തതിനെ തുടര്‍ന്ന് ആ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു.


English summary
Sakhavu Gets Leaked Online Production Team takes Strict Actions to Stop Piracy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam