»   » ഈ സഖാവ് കലിപ്പനല്ല, അല്പം ഉഡായിപ്പാ! ഇരട്ട വേഷത്തില്‍ ഞെട്ടിച്ച് നിവിന്‍! സഖാവിന്റെ ട്രെയിലര്‍!!!

ഈ സഖാവ് കലിപ്പനല്ല, അല്പം ഉഡായിപ്പാ! ഇരട്ട വേഷത്തില്‍ ഞെട്ടിച്ച് നിവിന്‍! സഖാവിന്റെ ട്രെയിലര്‍!!!

By: Karthi
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാള സിനിമയില്‍ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമകളുടെ സമയമാണ്. ആദ്യമെത്തിയത് ക്യാമ്പസ് രാഷ്ട്രീയം പറഞ്ഞ ഒരു മെക്‌സിക്കന്‍ അപാരതയായിരുന്നു. തിയറ്ററിനെ ഇളക്കി മറിച്ച ചിത്രം വന്‍ ഹിറ്റായി. 

പിന്നാലെ തിയറ്ററിലേക്ക് എത്തുന്നത് നിവിന്‍ പോളിയുടെ സഖാവാണ്. തൊട്ടു പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ അമല്‍ നീരദ് ടീമിന്റെ സിഐഎയും എത്തും. വിഷു റിലീസായി  എത്തുന്ന സഖാവിന്റെ ടീസര്‍ പുറത്തിറങ്ങി. വന്‍ സ്വീകാര്യതയാണ് ട്രെയലിറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 

സഖാവില്‍ ഇരട്ട വേഷത്തിലാണ് നിവിന്‍ പോളി എത്തുന്നത്. കൃഷ്ണകുമാര്‍ എന്ന യുവ രാഷ്ട്രീയക്കാരനായും കൃഷണന്‍ എന്ന പഴയ സഖാവായുമാണ് നിവിന്‍ പോളി അഭിനയിക്കുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ ഇരട്ട വേഷമാണ് സഖാവ്.

രാഷ്ട്രീയത്തില്‍ കൂര്‍മ ബുദ്ധി ഉപയോഗിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു ഉണ്ടായിപ്പ് സഖാവാണ് നിവിന്റെ യുവരാഷ്ട്രീയക്കാരന്‍ കൃഷ്ണകുമാര്‍ എന്ന കഥാപാത്രം. വളരെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കൃഷ്ണകുമാറില്‍ നിന്ന് ലഭിക്കുമെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

പ്രേമം സിനിമയില്‍ മേരി എന്ന അനുപമയുടെ കഥാപാത്രത്തിന്റെ പിന്നാലെ നടക്കുന്ന അല്‍ത്താഫാണ് സഖാവില്‍ നിവിന്‍ പോളിയുടെ സഹായി ആയി കൂട്ടിനുള്ളത്. യുവരാഷ്ട്രീയക്കാരനൊപ്പമാണ് അല്‍ത്താഫിന്റെ കഥാപാത്രവും. നിവിന്‍ നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിന്റെ സംവിധായകനാണ് അല്‍ത്താഫ്.

ട്രെയിലര്‍ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തോളം ആളുകള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. 5500ഓളം ആളുകള്‍ ഇതിനകം ട്രെലയിലര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ട്രെയിലര്‍ പങ്കുവച്ചത്.

ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിവിന്‍ പോളി നായകനാകുന്ന ഒരു ചിത്രം തിയറ്ററിലെത്തുന്നത്. കഴിഞ്ഞ വിഷു റിലീസായി എത്തിയ ജേക്കബിന്റെ സ്വര്‍ഗരാജ്യമായിരുന്നു നിവിന്‍ പോളി നായകനായി എത്തിയ ചിത്രം. പിന്നീട് വിനീത് നിര്‍മിച്ച ആനന്ദം എന്ന സിനിമയില്‍ അതിഥി താരമായി എത്തിയിരുന്നു.

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരിക്കിയ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്. ആദ്യ രണ്ട് ചിത്രങ്ങളും ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയ തമിഴ് നായിക ഐശ്വര്യ രാജേഷ് സഖാവില്‍ നിവിന് പോളിയുടെ നായികയായി എത്തുന്നു. ഐശ്വര്യയെ കൂടാതെ ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ് എന്നിവരുമുണ്ട് ചിത്രത്തില്‍. കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു ശ്രീനിവാസന്‍, മണിയന്‍പിള്ളു രാജു, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

കത്തി, തെരി, രാജാ റാണി എന്നീ ചിത്രങ്ങളുട ഛായാഗ്രഹകനായ ജോര്‍ജ് വില്യംസാണ് സഖാവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളയാണ്. അടുത്തിടെ റിലീസായ അങ്കമാലി ഡയറീസിന് സംഗീതമൊരുക്കിയതും പ്രശാന്തായിരുന്നു. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് സഖാവ് നിര്‍മിക്കുന്നത്.

നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത സഖാവിന്റെ ട്രെയിലര്‍ കാണാം.

English summary
Nivin Pauly's Sakahvu movie trailer released and get viral in social media. Nivin share it in his facebook page.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam