»   » നീയൊരു സഖാവ് ഞാനുമൊരു സഖാവ്!!! കാത്തരിപ്പിന് വിരാമിട്ട് സഖാവിന്റെ ടീസറെത്തി!!!

നീയൊരു സഖാവ് ഞാനുമൊരു സഖാവ്!!! കാത്തരിപ്പിന് വിരാമിട്ട് സഖാവിന്റെ ടീസറെത്തി!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഒരു വര്‍ഷത്തിന് ശേഷം ഒരു നിവിന്‍ പോളി ചിത്രം തിയറ്ററിലെത്തുകയാണ്. ആരാധാകര്‍ ഏറെ പ്രതീക്ഷയോടെയാണ് നിവിന്‍ പോളിക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ എട്ടിന് വിഷു റിലീസായിട്ടായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ രാജ്യം തിയറ്ററിലെത്തിയത്. 

വിഷു റിലീസായി ഇക്കുറിയും നിവിന്‍ പോളി ചിത്രം എത്തുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സഖാവ് ഏപ്രില്‍ 15ന് തിയറ്ററിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 

ഒരു യുവ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്. രാഷ്ട്രീയക്കാരനായി നിവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമയാണ് സഖാവ്. ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ കമ്യൂണിസ്റ്റ് അനുഭാവിയായ പ്രകാശന്‍ എന്ന കഥാപാത്രത്തെയായിരുന്നു നിവിന്‍ അവതരിപ്പിച്ചത്.

37 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. സഖാവ് എന്ന വാക്ക് നിറഞ്ഞു നില്‍ക്കുന്ന ഡയലോഗുകളാണ് ടീസറില്‍. സഖാവ് കൃഷ്ണകുമാര്‍ എന്ന നിവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍.

ഒരു നിവിന്‍ പോളി ചിത്രത്തിനായി പ്രേക്ഷകര്‍ എത്രത്തോളം കാത്തിരിക്കുന്നു എന്നതിന് തെളിവാണ് ടീസറിന് ലഭിച്ചിരിക്കുന്ന സ്വീകാര്യത. മണിക്കൂറുകള്‍ക്കുള്ളില്‍ ഏഴര ലക്ഷത്തിലധികം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. ചുവന്ന ഷര്‍ട്ടിട്ട താടി വച്ച നിവിനെയാണ് ടീസറില്‍ പരിചയപ്പെടുത്തുന്നത്.

ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയ തമിഴ് നായിക ഐശ്വര്യ രാജേഷ് സഖാവില്‍ നിവിന് പോളിയുടെ നായികയായി എത്തുന്നു. ഐശ്വര്യയെ കൂടാതെ ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ് എന്നിവരുമുണ്ട് ചിത്രത്തില്‍. കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു ശ്രീനിവാസന്‍, മണിയന്‍പിള്ളു രാജു, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

കത്തി, തെരി, രാജാ റാണി എന്നീ ചിത്രങ്ങളുട ഛായാഗ്രഹകനായ ജോര്‍ജ് വില്യംസാണ് സഖാവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളയാണ്. അടുത്തിടെ റിലീസായ അങ്കമാലി ഡയറീസിന് സംഗീതമൊരുക്കിയതും പ്രശാന്തായിരുന്നു. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് സഖാവ് നിര്‍മിക്കുന്നത്.

നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത സഖാവിന്റെ ടീസര്‍ കാണാം.

English summary
Nivin Pauly’s film Sakhavu teaser is a great start for the star this year. He released the teaser of the film on his official Facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam