»   » വേശ്യയായി അഭിനയിക്കാനില്ലെന്ന് സാക്ഷി!

വേശ്യയായി അഭിനയിക്കാനില്ലെന്ന് സാക്ഷി!

Posted By:
Subscribe to Filmibeat Malayalam
sakshi thanvar
മുംബൈ: വേശ്യയായി അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്ന് സാക്ഷി തന്‍വാര്‍. അങ്കുഷ് ഭട്ടിന്റെ കാമാത്തിപുരയിലെ വേശ്യയുടെ റോളാണ് കഥ പോലും കേള്‍ക്കുന്നതിന് മുന്‍പേ സാക്ഷി തള്ളിക്കളഞ്ഞത്. ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയായ സാക്ഷി തന്‍വാറിന്റെ മോഹല്ല അസി പുറത്തിറങ്ങാനിരിക്കേയാണ് വ്യത്യസ്തമായ റോളുമായി അങ്കുഷ് ഭട്ട് താരത്തെ തേടിയെത്തിയത്.

വേശ്യാവൃത്തിയുടെയും മനുഷ്യക്കടത്തിന്റെയും കഥയാണ് കാമാത്തിപുര പറയുന്നത്. എന്നാല്‍ കഥയെന്തെന്ന് കേള്‍ക്കാന്‍ പോലും സാക്ഷി തയ്യാറായില്ല എന്നാണ് മുംബൈ വാര്‍ത്തകള്‍. ബാദേ അച്ഛേ ലഗ്‌തേ ഹേ എന്ന സീരിയലിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. ഈ സീരിയല്‍ കൈവിടാന്‍ സാക്ഷി ഒരുങ്ങുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

റിലീസിംഗുമായി ബന്ധപ്പെട്ട് ഏറെ വാര്‍ത്തകളുണ്ടാക്കിയ ചിത്രമാണ് സാക്ഷിയുടെ മോഹല്ല അസി. സണ്ണി ഡിയോളാണ് ചിത്രത്തിലെ നായകന്‍. സംസ്‌കൃത പണ്ഡിതന്റെ വേഷത്തിലാണ് സണ്ണി ഡിയോള്‍ ഈ ചിത്രത്തില്‍. സണ്ണി ഡിയോളിന്റെ ഭാര്യാ വേഷത്തിലാണ് സാക്ഷി.

മിനിസ്‌ക്രീനിലെ ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളാണെങ്കിലും ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടാന്‍ ഈ 40 കാരിക്ക് കഴിഞ്ഞിട്ടില്ല. ദൂരദര്‍ശനില്‍ ആങ്കറായാണ് സാക്ഷി തന്റെ കരിയര്‍ ആരംഭിച്ചത്. 1996 മുതല്‍ മോഡലായും ടി വി സീരിയല്‍ നടിയായും തിളങ്ങിവരുന്നു.

English summary
Popular television actress Sakshi Tanwar has rejected Ankush Bhatt's 'Kamathipura', a film dealing with the issue of prostitution. 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam