»   » 'അബിയേപ്പൊലൊരു ലോക്കല്‍ ആര്‍ട്ടിസ്റ്റിന് അത്ര പ്രാധാന്യം വേണ്ട', ഒടുവില്‍ അബി ഒരു ഷോട്ടില്‍ മാത്രം

'അബിയേപ്പൊലൊരു ലോക്കല്‍ ആര്‍ട്ടിസ്റ്റിന് അത്ര പ്രാധാന്യം വേണ്ട', ഒടുവില്‍ അബി ഒരു ഷോട്ടില്‍ മാത്രം

Posted By:
Subscribe to Filmibeat Malayalam

മിമിക്രി രംഗത്തെ പകരം വയ്ക്കാനില്ലാത്ത് പ്രതിഭ എന്ന് അബിയെ വിശേഷിപ്പിച്ചാല്‍ അത് ഒരിക്കലും അതിശയോക്തി ആയിരിക്കില്ല. കലാഭവന്‍ അബിയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. മിമിക്രിയില്‍ താരമായി നിന്നെങ്കിലും സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ അബിക്ക് ലഭിച്ചില്ല.

മോഹന്‍ലാലിനെയും ദിലീപിനേയും ഒഴിവാക്കി മമ്മൂട്ടി മാത്രം, അരക്കള്ളന്‍ മുക്കാക്കള്ളനുമായി വൈശാഖ്

അബിയെ സിനിമയില്‍ നിന്നു മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നെന്നും പലരും പലപ്പോഴും പറഞ്ഞിരുന്നു. അബിയെ ഒഴിവാക്കാന്‍ മുന്നില്‍ നിന്നവര്‍ തന്നെ അദ്ദേഹത്തിന്റെ മരണത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന അനുശോചനവുമായി എത്തിയതും കൗതുകമായി. അത്തരത്തില്‍ ഒരു അനുഭവം സംവിധായകന്‍ ശരത് എ ഹരിദാസന്‍ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.

അബി എന്ന പിന്നണി ഗായകന്‍

തന്റെ കരിയറില്‍ ഒരൊറ്റ പാട്ടേ സിനിമയില്‍ പാടിയിട്ടൊള്ളു. അത് ശരത് എ ഹരിദാസ് സംവിധാനം ചെയ്ത സലാല മൊബൈല്‍സ് എന്ന ചിത്രത്തിലാണ്. ലാ ലാ ലെസാ എന്ന ഗാനമാണ് അബി ആലപിച്ചത്. ഇതിന്റെ വീഡിയോയില്‍ നിറഞ്ഞ് നിന്നതും അബിയായിരുന്നു.

വെട്ടിമാറ്റി

ലാ ലാ ലെസാ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വന്നപ്പോള്‍ അതില്‍ ഒരു ഷോട്ടില്‍ മാത്രമായിരുന്നു അബി ഉണ്ടായിരുന്നത്. അബിയേപ്പോലൊരു ലോക്കല്‍ ആര്‍ട്ടിസ്റ്റിന് പാട്ടില്‍ ഇത്രയേറെ പ്രാധാന്യം നല്‍കുന്നത് സിനിമയ്ക്ക് ഗുണകരമാകില്ലെന്ന് സിനിമയിലെ ഒരു പ്രമുഖന്‍ പറഞ്ഞതിന്‍ പ്രകാരമായിരുന്ന ആ രംഗങ്ങള്‍ ഒഴിവാക്കിയത്.

കണ്ണീരില്‍ കുതിര്‍ന്ന അനുശോചനം

അബിയുടെ രംഗങ്ങള്‍ വെട്ടിമാറ്റാന്‍ ആവശ്യപ്പെട്ട അതേ പ്രമുഖന്‍ അബിയുടെ മരണത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന് അനുശോചനവുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. അത് രണ്ടപ്പോഴാണ് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് തോന്നിയതെന്നും ശരത് പറയുന്നു.

അബി നിറഞ്ഞ് നിന്നു

ശരത് തന്നെയായിരുന്നു ആ പാട്ട് എഴുതിയത്. ആ പാട്ടിന് അത്രയ്ക്ക് ലൈഫ് കൊടുത്തായിരുന്നു അബി ഗാനം ആലപിച്ചത്. അബി പാടുന്നതിന്റെ വീഡിയോയായിരുന്നു പകുതിയോളം ചിത്രീകരിച്ചത്. അബിക്കയേക്കൊണ്ട് പാട്ട് പാടിക്കുന്നതിന്റെ ത്രില്‍ ഒന്ന് വേറെ തന്നെയായിരുന്നെന്നും ശരത് പറയുന്നു.

ഇതൊക്കെ സ്‌ക്രീനില്‍ വരുമോ

സ്റ്റിഡിയോയില്‍ അബി പാടുന്നത് ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍, ഇതൊക്കെ സ്‌ക്രീനില്‍ വരുമോ എന്നദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു. 'അതെന്താ ഇക്കാ അങ്ങനെ ചോദിക്കുന്നത്. പാട്ടിന്റെ പകുതിയോളം അബിക്കയുടെ വിഷ്വല്‍ ഉണ്ടാകും' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചിട്ട് പോയി എന്നും ശരത് പറയുന്നു.

അബിക്ക ജയിച്ചു

അബിക്കയുടെ ഒറ്റ ഷോട്ടൊഴികെ എല്ലാം ആ സോംഗ് വിഷ്വലില്‍ നിന്നും മുറിച്ച് മാറ്റപ്പെട്ടു. ആദ്യ സംവിധായകനായ താന്‍ നട്ടെല്ലില്ലാതെ അത് നോക്കി നിന്നു. അക്കാലത്ത് തന്നെ താന്‍ അബിക്കയോട് മാപ്പ് പറഞ്ഞിരുന്നു. ഉറക്കെ ഉള്ളൊരു ചിരിയും തോളത്തൊരു തട്ടും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റ്

ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

English summary
Salala Mobiles director Sarath about Abi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam